Advertisment

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിൽ ആര്? പിൻഗാമികളാകാൻ കഴിവുള്ള നടൻമാർ: ബി ഉണ്ണികൃഷ്‍ണൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
‘അഭിനയത്തിലും സൗഹൃദത്തിലും തുറന്ന ആകാശം തേടുന്ന പക്ഷിയാണ് മോഹന്‍ലാല്‍, മമ്മൂട്ടിയില്‍ അങ്ങനൊരു തുറന്നു വിടലില്ല’; തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

മലയാള സിനിമയിൽ മോഹൻലാലിനും  മമ്മൂട്ടിക്കും   ശേഷം ആരെന്ന ഒരു ചോദ്യം പലയിടത്തുനിന്നും നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതേ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

Advertisment

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ 

"സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല ഞാൻ പറയുന്നത്. തമിഴിൽ കമൽ ഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.

പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്. സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു".

Advertisment