/sathyam/media/media_files/2025/12/10/20251209065842_toxic-e1765266977263-2025-12-10-15-09-15.jpg)
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ടോക്സികിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം റിലീസ് ചെയ്യാൻ ഇനി കൃത്യം നൂറ് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക് എ ഫെയറി ടെയിൽ ഫോർ അഡൾട്സ്’ എന്ന ചിത്രത്തിൽ യാഷാണ് നായകനായി എത്തുന്നത്.
പോസ്റ്ററിന് വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ അപ്ഡേറ്റിലും വലിയ തരം​ഗം സൃഷിടിച്ചുകൊണ്ടിരിക്കുന്ന സിനിമ മാർച്ച് 19 നാണ് റിലീസാകുന്നത്. സിനിമയിലെ യാഷിൻ്റെ കഥാപാത്രത്തെക്കുറിച്ച് സൂചനകൾ നൽകുന്നതാണ് ഇന്ന് ടീം പുറത്ത് വിട്ടിരിക്കുന്ന പോസ്റ്റർ.
രക്തത്തിൽ കുളിച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. യാഷ് നിൽക്കുന്ന ബാത്ത് ടബിലും രക്തം കാണാൻ കഴിയുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ​ഹിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us