New Update
/sathyam/media/media_files/tJyPjzkizu4LtAC6TDG6.jpg)
മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. വിവാഹശേഷവും മകൻ ജനിച്ചതിനു ശേഷവും അഭിനയത്തിൽ സജീവവമാണ് താരം. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിടുന്ന ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ചും ഭർത്താവിന്റെ സപ്പോർട്ടിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം
Advertisment
ഇപ്പോഴും നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ കാണാം ഒരുപാട് ആളുകൾ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോൾ ഒരു അമ്മയാണെന്ന് മനസ്സിലാക്കുന്നതേയില്ല. പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാർ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ. ഞാനെന്റെ മുഖം കൊണ്ടാണ് അഭിനയിക്കുന്നത് അല്ലാതെ ശരീരം കൊണ്ടല്ല. ഞാൻ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരെയും ബാധിക്കുന്ന വിഷയവുമല്ല.എന്നും ഷംന കാസിം പറയുന്നു