/sathyam/media/media_files/2025/11/11/img40-2025-11-11-07-50-22.jpg)
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ താരം നാടകത്തില്‍നിന്നാണു തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്.
നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ ആദ്യഭാര്യ എന്ന പേരിലാണ് ഇപ്പോഴും സീനത്ത് അറിയപ്പെടുന്നത്. മലയാള നാടകവേദിയിലെ കുലപതികളിലൊരാളായ കെ.ടി. മുഹമ്മദിനെ 1981ല്‍ ആണ് സീനത്ത് വിവാഹം കഴിക്കുന്നത്.
1993ല്‍ ഇരുവരും പിരിഞ്ഞു. കെ.ടി. മുഹമ്മദിനോട് ഗുരുവിനോടുള്ള ആരാധനയായിരുന്നുവെന്ന് സീനത്ത് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നപ്പോഴാണ് വിവാഹമോചനം നേടിയതെന്നും താരം പറഞ്ഞു.
കെടിയെക്കുറിച്ച് ഒന്നും ഇവിടെയിരുന്ന് പറയാന്‍ പാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. എല്ലാവരുടെയും മനസില്‍ അദ്ദേഹം ഇപ്പോഴും മലയാളനാടകത്തിന്റെ ബിംബമാണ്.
കെടിയെ വിട്ടുപോയി എന്നൊക്കെ പറഞ്ഞ് ഇപ്പോഴും ആള്‍ക്കാര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്യാറുണ്ട്... കുറ്റപ്പെടുത്താറുണ്ട്.
ആളുകള്‍ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എനിക്കു മനസിലായിട്ടില്ല. കാരണമില്ലാതെ ആരും പിരിയുകയില്ലല്ലോ.
കെടി അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാനാണ് ആദ്യം ഓടിച്ചെല്ലുന്നത്. നമുക്ക് ആരുമില്ലെന്നും നമ്മള്‍ മൂന്ന് പേരും മാത്രമേയുള്ളൂവെന്നും അദ്ദേഹം ഒരിക്കല്‍ മകനോട് പറഞ്ഞിരുന്നു.
ആ മൂന്നാമത്തെ ആള്‍ ആരാണെന്ന് മകന്‍ തിരിച്ചുചോദിച്ചു. 'ഞാനും നീയും നിന്റെ ഉമ്മച്ചിയും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു ഞാന്‍. ശത്രുവായി അദ്ദേഹം എന്നെ കണ്ടിട്ടില്ല. ഞാനും... സീനത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us