New Update
/sathyam/media/media_files/Fy8cJZEi4YGGGO5VWRUi.jpg)
സോഷ്യൽ മീഡിയയിൽ ഡ്യൂപ് ചലഞ്ച് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി സെലിബ്രിറ്റികളുടെ ഡ്യൂപ്പുകൾ തിരിച്ചറിയാൻ പോലും കഴിയാത്തവിധമാണ് തങ്ങളുടെ മേക്കോവറുകൾ പങ്കുവെക്കുന്നത്. ഫഹദിന്റെ മുതൽക്ക് രാഷ്ട്രീയ നേതാക്കളുടെ ഡ്യൂപ്പുകൾ വരെ ഈ ചലഞ്ചിൽ പങ്കെടുത്തിരുന്നു.
Advertisment
പലതും ഏറെക്കുറെ സെലിബ്രിറ്റികളുടെ മുഖ സാദൃശ്യം ഉണ്ടായിരുന്നെങ്കിലും ചിലതൊക്കെ തീർത്തും യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ളതായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖസാദൃശ്യവുമായി വന്ന എൽബി തോംസൻ എന്നയാളാണ് ഇപ്പോൾ ഡ്യൂപ്പ് ചലഞ്ചിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് എൽബി വേൾഡ് മലയാളി സർക്കിളിൽ പങ്കുവെച്ച മമ്മൂട്ടിയുടേയും എൽബിയുടെയും ചിത്രം വലിയ രീതിയിലാണ് വൈറലാകുന്നത്.