സർക്കിൾ ഇൻസ്‌പെക്ടർ സിജോ വർഗീസിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

പാലക്കാട്: കല്ലടിക്കോട് സ്റ്റേഷൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസിനും സിവിൽ പോലീസ് ഉദ്യോഗസ്ഥ ശ്യാമളക്കും സഹ പ്രവർത്തകരും ട്രോമ കെയർ പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. സ്ഥാനമാനങ്ങൾ കൊണ്ട് ഉന്നതിയിലായിരുന്നെങ്കിലും സഹപ്രവർത്തകരോടും മറ്റു മനുഷ്യരോടും സൗമ്യമായ ഇടപെടലുകളാണ് സി.ഐ നടത്തിയതെന്നും കോവിഡ് 19 പ്രതിരോധ സുരക്ഷ പ്രവർത്തനം കാര്യക്ഷമമാക്കിയതായും സഹ പ്രവർത്തകർ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സുൽഫിക്കർ മുളമ്പാട്ടിൽ,ഡൊമനിക് ദേവരാജ്, സത്താർ,രവീന്ദ്രൻ, ഷെരീഫ്,രാജേഷ് അബ്ബാസ്,ഉല്ലാസ് കുമാർ,സ്റ്റൈലേഷ് ബിബീഷ് തുടങ്ങി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Advertisment