സിറ്റിസൺസ് ഫോറത്തിന്റെ സൗജന്യ സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, June 16, 2021

ഒറ്റപ്പാലം: ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവരിലേക്കും ഓൺലൈൻ വിദ്യാഭ്യാസം എത്തിക്കുന്ന സിറ്റിസൺസ് ഫോറം പോലെയുള്ള സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ പ്രേംകുമാർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സിറ്റിസൺസ് ഫോറം കേരള സംസ്ഥാന പ്രസിഡണ്ട് അഡ്വ. ആർ പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ പത്ത് സ്മാർട്ട് ഫോണുകളാണ് വിവിധ സ്കൂളികളിലെ നിർദ്ധനരും നിരാലംബരുമായ വിദ്യാർത്ഥികൾക്ക് സിറ്റിസൺസ് ഫോറം വിതരണം ചെയ്യുന്നത്.

രണ്ടാം ഘട്ടത്തിൽ കൂടുതൽ ഫോണുകൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകാൻ പദ്ധതി തയ്യാറാക്കി കഴിഞ്ഞതായി ഫോറം ഭാരവാഹികൾ അറിയിച്ചു.

ഒറ്റപ്പാലം തോട്ടക്കര എജെബിഎസ് സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ ഒറ്റപ്പാലം നഗരസഭ കൗൺസിലർ കെ. രഞ്ജിത്, ഹെഡ് മിസ്ട്രസ് ഇ. വസന്തകുമാരി, കെ. ദീപ ടീച്ചർ, ഫോറം സംസ്ഥാന ഭാരവാഹികളായ എം. മുകുന്ദൻ, കൃഷ്ണദാസ് ചെർങ്ങോപാടത്ത്, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് വി.പി. രാധാകൃഷ്ണൻ, ടി.എം. മുഹമ്മദ് മുസ്തഫാ ഹാജി, പി.വി. ബഷീർ, ബാബു ചീരാത്തൊടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

×