പൗരത്വഭേദഗതി ബിൽ: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

New Update

അൽകോബാർ: മോഡി സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനും, ഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കി തങ്ങളുടെ വോട്ടുബാങ്ക് വളർത്താനുമുള്ള സംഘപരിവാറിന്റെ അജണ്ടയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാക്കാൻ ശ്രമി യ്ക്കുന്നത് എന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും, പ്രവാസി എഴുത്തുകാരനുമായ ബെൻസി മോഹൻ പറഞ്ഞു.

Advertisment

publive-image

നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയപൗരത്വ രജിസ്റ്റർ ആസ്സാമിൽ നടപ്പിലാക്കിയപ്പോൾ പന്ത്രണ്ടു ലക്ഷ ത്തോളം ഹിന്ദുക്കളും, അഞ്ചു ലക്ഷത്തോളം മുസ്ലീങ്ങളും ആവശ്യമായ രേഖകൾ സമർപ്പിയ്ക്കാൻ കഴിയാതെ ലിസ്റ്റിന് പുറത്തായതോടെയാണ്, ഹിന്ദുവോട്ടു ബാങ്കിനെ രക്ഷിയ്ക്കാനായി ബിജെപി സർക്കാർ പൗരത്വഭേദഗതി ബില്ല് കൊണ്ടുവന്നത്.

അതോടൊപ്പം, രാജ്യത്തെ ഗുരുതരമായി ബാധിച്ചിരിയ്ക്കുന്ന സാമ്പത്തികപ്രതിസ ന്ധിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിയ്ക്കാനായി മതവർഗ്ഗീയത വളർത്തി അവരെ വിഘടിപ്പിച്ചു, ആർ.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രത്തിലേയ്ക്ക് ഒരു പടി കൂടി മുന്നോട്ടു പോകാൻ കഴിയുമെന്നും അവർ കണക്ക് കൂട്ടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാ യാണ് മതം നോക്കി പൗരത്വം കൊടുക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നത്. ഭരണഘ ടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം എന്നിവയെ നശിപ്പി യ്ക്കുന്ന നിയമമാണിത്.

publive-image

എന്നാൽ അവരുടെ കണക്കുകൂട്ടലുകളെ ഒക്കെ തെറ്റിച്ചു കൊണ്ട്, മുസ്ലീങ്ങൾ മാത്രമല്ല, ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ലക്ഷക്കണക്കിന് പൗരന്മാർ തെരുവു കളിൽ ഇറങ്ങി, ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ഭരണകൂടത്തിന്റെ ഈ ശ്രമത്തിനെതിരെ സമരം ചെയ്യുന്നു എന്നത് ഇന്ത്യക്ക്‌ അഭിമാനമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ അവസാനശ്വാസം വരെ പൊരുതുമെന്ന് സദസ്സ് പ്രതിജ്ഞ എടുത്തു. നവയുഗം വനിതാവേദി പ്രസിഡന്റ് അനീഷ കലാം ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൗരത്വഭേദഗതി ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു ചവറ്റുകുട്ടയിൽ തട്ടി കൊണ്ട്, യോഗം ബില്ലിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തി.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയൽ, കേന്ദ്രകമ്മിറ്റി നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ദാസൻ രാഘവൻ എന്നിവർ സംസാരിച്ചു.

Advertisment