New Update
/sathyam/media/post_attachments/BzGxvkVsdYijZ1Jji2VO.jpg)
കൊല്ലം; നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ചെത്തിത്തി ഉടമയുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘമായി എത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്.
Advertisment
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാനിനെ അടിക്കുന്നതായും നിലത്തിട്ട് ചവിട്ടുന്നതായും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us