റിയാദ്:സൗദി റീട്ടെയില്‍ രംഗത്തെ മുന്‍നിരക്കാരായ സിറ്റി ഫ്ളവറിന്‍െറ ബത്ഹയിലെ നവീകരിച്ച ഷോറും ബുധനാഴ്ച്ച ഉപഭോക്താക്കള്‍ക്ക് തുറന്നുകൊടുക്കും. ജമാല്‍ കോംപ്ളക്സിന് എതിര്‍വശത്തുള്ള സിറ്റി ഫ്വളറിന്‍െറ പഴയശാഖകയാണ് പുതുമകളോടെ വീണ്ടും ഉപഭോക്താക്കള്‍ക്ക് തുറന്നുകൊടുക്കുന്നത്. ഷോറൂമിന്‍െറ വ്യാപ്തിയും ഡിപാര്‍ട്ട്മെന്‍റുകളുടെ എണ്ണവും വര്‍ധിപ്പിച്ചുകൊണ്ടാണ് ഷോറും നവീകരിച്ചത്.
ബുധനാഴ്ച്ച വൈകിട്ട് 6.30ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോറൂമില്‍ ഉപഭോ ക്താക്ക ള്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യമായി ഷോറൂമിലത്തെുന്ന 50 ഉപഭോക്താക്കള്‍ക്ക് 200 റിയാലിന്‍െറ പര്‍ച്ചേഴ്സ് നടത്തുമ്പോള്‍ 100 റിയാലിന്‍െറ സൗജന്യ പര്‍ച്ചേഴ്സ് അനുവദിക്കും. ഇത് കൂടാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഗാര്‍മെന്‍റ്സ്, ഫൂട്വെയര്‍ വിഭാഗങ്ങളില്‍ 150 റിയാലിന്‍െറ പര്‍ച്ചേഴ്സിന് 50 റിയാല്‍ സൗജന്യ പര്‍ച്ചേഴ്സ് കൂപ്പണ്‍ വിതരണം ചെയ്യുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ആകര്‍ഷകമായ രീതിയി ലുള്ള കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷനറി, പാദരക്ഷകള്‍, വാച്ചുകള്‍, ഇല ക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ഗ്രഹോപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി ഇതിനായി ആയി രക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് പുതിയ ശാഖയില്‍ ഒരുക്കിയത്.