കുവൈറ്റില്‍ പാസ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കർ ഉള്ള പ്രവാസികള്‍ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 14, 2020

കുവൈറ്റ്‌ ; കുവൈറ്റില്‍ പാസ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കർ ഉള്ള പ്രവാസികള്‍ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്.

പാസ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് സിവിൽ ഐഡി നിർബന്ധമില്ലെന്നും പാസി അധികൃതർ വ്യക്തമാക്കി .

സോഷ്യൽ മീഡിയയിൽ വ്യാജ വർത്ത പ്രചരിച്ചതോടെയാണ് പാസി വിശദീകരണവുമായി രംഗത്തെത്തിയത്. . ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ പുതുക്കിയവർക്കു ഇഖാമ സ്റ്റിക്കർ ഉള്ള പാസ്പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ നടത്താവുന്നതാണ്. എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്കു എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്.

പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

×