/sathyam/media/post_attachments/I7DvlcF4GccBMfbXsDfn.jpg)
പാലക്കാട്: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാതൽ വർഗ്ഗീയതയുടെ വേഗത വർദ്ധിപ്പിക്കുക എന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ. പൊതുവിദ്യാഭ്യാസ നയം ശക്തിപ്പെടുത്തിയതിൻ്റെ ഗുണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ലഭിച്ചിട്ടുണ്ടെന്നും സി.കെ. രാജേന്ദ്രൻ. കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ. കലട്രേറ്റിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടതില്ല എന്നതുൾപ്പടെ ഗുണപരമായ തീരുമാനങ്ങളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുവാനുള്ള നടപടികളാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ സർക്കാറിൻ്റെ തീരുമാനങ്ങളെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ നയം വർഗ്ഗീയവൽക്കരണത്തെ വേഗത്തിലാക്കുന്നതാണ്. ചരിത്ര സത്യങ്ങളെ വിസ്മരിച്ചും വളച്ചൊടിച്ചുമാണ് പാഠ്യ ഭാഗങ്ങൾ തയ്യാറാക്കുന്നത്. ഇതിനെതിരെ സാമൂഹ്യപരമായ പ്രതിഷേധം ഉയർന്നു വരണമെന്നും സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുക, ജോലി സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.ടി.എ.ഉന്നയിച്ചു. ജില്ല പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വേണുഗോപാൽ, എം.എ.അരുൺകുമാർ, കെ.അജില, എം.ആർ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു