ഏതാണ്ട് എട്ട് കോടിയോളം രൂപ മാനേജര്‍ റിജില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു തുലച്ചു, ബാങ്കില്‍ നിന്നും കോഴിക്കോട് നഗരസഭയുടെ പണം തട്ടിയ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

New Update

publive-image

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടി രൂപയലധികം തട്ടിയെടുത്തതായാണ് ബാങ്കിന്റെ വിലയിരുത്തല്‍. കോഴിക്കോട് കോര്‍പ്പറഷന്റെ പണമാണ് നഷ്ടമായതെന്നും മറ്റ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍

Advertisment

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലുളള കോഴിക്കോട് കോര്‍പറേഷന്റെ അക്കൌണ്ടില്‍ നിന്നും പണം മാനേജര്‍ റിജില്‍ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. ഏതാണ്ട് എട്ട് കോടിയോളം രൂപ മാനേജര്‍ റിജില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു തുലച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. റിജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലിങ്ക് റോഡ് ശാഖയിലെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പിതാവിന്റെ പേരിലുളള അക്കൗണ്ടിലേക്കും ആക്‌സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും രജില്‍ എത്ര തുക മാറ്റിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

Advertisment