കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേ സമയം സർക്കാരിന് ഉത്തരവിറക്കണമെങ്കിൽ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി ആവശ്യമാണ്. കമ്മീഷൻ അനുമതി നൽകാനിടയില്ലെന്നാണ് സൂചനകൾ. പ്രതിപക്ഷത്തിൻറെ സമീപനത്തേയും മുഖ്യമന്ത്രി വിമർശിച്ചു

പെരുമാറ്റ ചട്ടം നിലനിൽക്കേയുള്ള സർക്കാർ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കാൻ ഇടയില്ലെന്നാണ് സൂചനകൾ. സർക്കാരിൻറെ ആവശ്യത്തിൻ മേൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തേടിയേക്കും. കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന കാര്യവും കമ്മീഷൻ പരിശോധിക്കും. അതിന് ശേഷമേ സർക്കാർ ആവശ്യത്തിൻ മേൽ തീരുമാനം എടുക്കാൻ സാധ്യതയുള്ളൂ.

Advertisment