ദമ്മാം: പൗരത്വ ഭേദഗതി ബിൽ മാത്രമല്ല എൻ ആർ സി യും കേരളത്തിൽ നടപ്പിലാക്കി ല്ലെന്നു പ്രഖ്യാപിക്കാൻ മുഖ്യ മന്ത്രി പിണറായി വിജയൻ തയ്യാറാക്കണമെന്നു എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർ ശനാർത്ഥം ദമ്മാമിലെത്തിയ ഫൈസി 'സമകാലിക ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി ' എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
/sathyam/media/post_attachments/noe04RjFMtNB5S6v1mXm.jpeg)
സമകാലിക ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എസ്.ഡി.പി.ഐ സംസഥാന അധ്യക്ഷൻ പി അബ്ദുൽ മജീദ് ഫൈസി സംസാരിക്കുന്നു.
എൻ ആർ സി നടപ്പാക്കുമ്പോൾ ബാധകമാകുന്ന പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് കാപട്യമാണ്. വധ ശിക്ഷക്കെതിരെ നിലപാടെടുത്ത സി പി എം കേരളത്തിൽ മാവോവാദികളെന്നു പറഞ്ഞു ജങ്ങളെ വെടിവെച്ച് കൊല്ലുകയും യു എ പി എ നിർബാധം പ്രയോഗിക്കുകയും ചെയ്യുന്നു. ഇതിനെതിരെ എസ് ഡി പി ഐ ഉയർത്തുന്ന ജനകീയ പ്രതിഷേധങ്ങളെ ഭയപ്പെടുന്നതിനാലാണ് സിപിഎം തീവ്രവാദ ആരോപണവുമായി രംഗത്ത് വരുന്നത്. എൻ ആർ സി, പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെ മുസ്ലിംകളെ ലക്ഷ്യം വെച്ച് ബിജെപി ഭരണകൂടം സൃഷ്ടിക്കുന്ന നിയമങ്ങൾ ക്കെതിരെ പ്രതികരിക്കാൻ ഹിന്ദു കൃസ്ത്യൻ സമുദായ സംഘടനകളും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
800വർഷത്തിലധികം ഇന്ത്യ ഭരിക്കുകയും രാജ്യം കെട്ടിപ്പടുക്കുന്നതിലും വൈദേശിക ശത്രുക്കളെ ചെറുക്കുന്നതിലും മുന്നിൽ നിൽക്കുകയും ചെയ്ത മുസ്ലിം സമുദായത്തെ പാർശ്വവൽകരിച്ചും ഒറ്റപ്പെടുത്തിയും തകർക്കാനുള്ള ശ്രമങ്ങളാണ് സ്വാതന്ത്രനന്തര ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ളത്. സംഘപരിവാർ ശക്തികൾ മാത്രമല്ല, ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മറ്റ് പാർട്ടികളും ഇതിന് കൂട്ട് നിൽക്കുകയാ യിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ ആയിരക്കണക്കിന് കലാപങ്ങൾ നടന്നു.
/sathyam/media/post_attachments/3NGisYh6LjZ6NU7c4396.jpeg)
പതിനായിരങ്ങൾക്ക് മാനവും സ്വത്തും ഭവനങ്ങളും ജീവിത മാർഗങ്ങളും നഷ്ടമായി. ഇവയിലൊന്നും പ്രതികളായ ഹിന്ദുത്വർ ശിക്ഷിക്കപ്പെടുകയോ ഇരകൾക്ക് നീതി ലഭിക്കുകയോ ഉണ്ടായില്ല. ബി ജെ പി ഭരണത്തിൽ മാത്രമല്ല മറ്റ് പാർട്ടികളുടെ ഭരണ ത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്.മുസ്ലിംകളും പാർശ്വവൽക്ക രിക്കപ്പെട്ട ദലിത് പിന്നാക്ക വിഭാഗങ്ങളും സ്വയം സംഘടിച്ച് രാഷ്ടിയ ശാക്തി നേടിയെങ്കിൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ എന്നും അബുൽ മജീദ് ഫൈസി പറഞ്ഞു. .
ബദർ അൽ റബി ഓഡിറ്റോറിയത്തിൽ ഫൈസിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനായി നൂറുക്കണക്കിന് പേർ പങ്കെടുത്തു. പരിപാടിയിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസി ഡന്റ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി മജീദ് ഫൈസിക്ക് ബൊക്കെ നൽകി സ്വീകരിച്ചു.
ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുബാറക് പൊയിൽ തോടി, സെക്രട്ടറി നാസർ ഒടു ങ്ങാട്, സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീഎം വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം മാസ്റ്റർ, ഫാറൂഖ് വവ്വാക്കാവ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം മേഖല പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി, ജുബൈൽ മേഖല പ്രസിഡന്റ് മൂസ ക്കുട്ടി കുന്നേക്കാടൻ സംബന്ധിച്ചു. മീഡിയ ഇൻചാർജ് അഹ്മദ് യൂസുഫ്, സെക്രട്ടറി അൻസാർ കോട്ടയം സംസാരിച്ചു. റെനീഷ് പാണക്കാട്, ആത്തിഫ് കണ്ണൂർ, മുനീർ ഖാൻ കൊല്ലം, ഷജീർ ആറ്റിങ്ങൽ, റഈസ് കടവിൽ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us