സഹകരണമേഖലാ ജീവനക്കാർക്ക് വാക്സിന്‍ ലഭിക്കാൻ മുൻഗണന നൽകണം - ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

തൊടുപുഴ: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുകയും മൂന്നാം തരംഗത്തിന് സാധ്യത കല്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുമായി വളരെയധികം ഇടപഴകേണ്ടി വരുന്ന സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നൽകി.

Advertisment

സർക്കാർ നിർദ്ദേശം അനുസരിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുവാൻ സ്തുത്യർഹമായ സേവനമാണ് സഹകരണ മേഖലയിലെ ജീവനക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ കെ.എസ്.ആർ.ടി.സി. പെൻഷൻ, മറ്റ് സേവന പെൻഷനുകൾ എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ സഹകരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്.

സഹകരണ സ്ഥാപനമായ മിൽമ സൊസൈറ്റിയുടെയും, നീതി സ്റ്റോറുകളുടെയും (ഓണം, വിഷു, റംസാൻ മാർക്കറ്റുകൾ ഉൾപ്പെടെ) സേവനങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങളാണ് സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ സ്ഥാപനങ്ങൾ ഈ കോവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് നല്കിക്കൊണ്ടിരിക്കുന്നത്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നിൽക്കുകയും മരണ നിരക്ക് ഉയർന്ന് വരികയും ചെയ്യുന്ന ഈ അവസരത്തിൽ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ആശങ്കയിലാണെന്നും ഇക്കാര്യത്തിൽ സക്കാരിൻറെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും എം.പി കൂട്ടിച്ചേർത്തു.

thodupuzha news
Advertisment