കാഴ്ചയില്‍ കൊക്കോകോള പോലെ; വിചിത്രമാണ് ഈ കൊക്കോകോള ലഗൂണ്‍

author-image
admin
New Update

publive-image

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പലപ്പോഴും നമ്മെ അതിശിയിപ്പിക്കാറുണ്ട് പ്രകൃതിയിലെ പലതരത്തിലുള്ള വിസ്മയങ്ങളും. അത്തരത്തില്‍ അതിശയിപ്പിക്കുന്ന കാഴ്ചയാണ് കൊക്കോകോള ലഗൂണ്‍. പേരില്‍ തന്നെയുണ്ട് കൗതുകങ്ങള്‍ ഏറെ. ഇതൊരു ലഗൂണ്‍ ആണ്. കാഴ്ചയില്‍ കൊക്കോകോള പോലെ തോന്നും. അതുകൊണ്ടാണ് ഇവിടം കൊക്കോകോള ലഗൂണ്‍ എന്ന് അറിയപ്പെടുന്നത്.

Advertisment

ദ്വീപുകളിലും തീരങ്ങളിലുമൊക്കെയുള്ള ആഴം കുറഞ്ഞ കടല്‍പ്പരപ്പുകളാണ് ലഗൂണ്‍ എന്ന് അറിയപ്പെടുന്നത്. തടാകത്തിന് സമമാണ് ഇവ. ഇവയില്‍ കടല്‍വെള്ളത്തിന്റെ അത്രേയും ഉപ്പ് ഉണ്ടാകാറില്ല.

ചില ലഗൂണുകള്‍ കല്ലുകള്‍ക്കൊണ്ടും മറ്റ് ചില ലഗൂണുകള്‍ മണല്‍ക്കൊണ്ടുമാണ് വേര്‍തിരിക്കപ്പെടുന്നത്. വിചിത്രമായ കൊക്കോ കോള ലഗൂണ്‍ സ്ഥിതി ചെയ്യുന്നത് ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡെല്‍ നോര്‍ട്ടെയിലാണ്.

ഇരുണ്ട നിറമാണ് ഈ ലഗൂണിന്. ഇതുതന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണവും. സാധാരണ തടാകങ്ങള്‍ക്ക് നീലയും പച്ചയുംമൊക്കെയാണ് നിറങ്ങളുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം എറെ വ്യത്യസ്തമാണ് കൊക്കോകോള ലഗൂണ്‍.

അയഡിന്റേയും ഇരുമ്പിന്റേയും സാന്ദ്രതയും തീരത്തിനിടുത്തുള്ള റീഡുകളുടെ പിഗ്മെന്റേഷനുമാണ് ഈ തടാകത്തിന്റെ ഇരുണ്ട നിറത്തിന് കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. ചൂടില്‍ നിന്നും രക്ഷ നേടാന്‍ പലരും കൊക്കോകോള ലഗൂണിനെ ആശ്രയിക്കാറുണ്ട്.

life style
Advertisment