Advertisment

വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണം. പുതിയ ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണം: ഹൈക്കോടതി

പൊളിക്കാനും പുതിയത് നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്

New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. 

Advertisment

ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ബി,സി ടവറുകളാണ് പൊളിച്ച് പുതുക്കി പണിയേണ്ടതെന്നും കോടതി ഉത്തരവിട്ടു.


സമുച്ചയത്തിലെ 'ബി', 'സി' ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഒഴിപ്പിക്കുന്നവർക്ക് വാടകയിനത്തിൽ പ്രതിമാസം പണം നൽകണമെന്നും കോടതി അറിയിച്ചു.


ടവറുകൾ പൊളിച്ചു മാറ്റുന്നത്, പുതിയത് നിർമിക്കുന്നത്, താമസക്കാരെ ഒഴിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

പൊളിക്കാനും പുതിയത് നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഫ്ലാറ്റുകളിലെ താമസക്കാര്‍ പുതിയ ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 രൂപ മുതല്‍ 23000 രൂപ വരെ പ്രതിമാസ വാടക നല്‍കണമെന്നാണ് നിര്‍ദേശം.

വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ 'ചന്ദര്‍ കുഞ്ച്' എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്. മൂന്ന് ടവറുകളിലായി ആകെ 264 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി 2018-ലാണ് ഈ ഫ്ലാറ്റ് നിര്‍മിച്ചത്.

Advertisment