കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ വിജിലന്‍സ് വാരം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി- വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി കൊച്ചി കപ്പല്‍ ശാല വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയ്ക്ക് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുന്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ വി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.

Advertisment

സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിബേറ്റ് മത്സരവും വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ സംഘടിപ്പിച്ചു. കൊച്ചി കപ്പല്‍ശാല റിക്രിയേഷന്‍ ക്ലബ് അംഗങ്ങലും മഹാരാജാസ് കോളെഡ് വിദ്യാര്‍ത്ഥികളും പൊതുസ്ഥലങ്ങളില്‍ തെരുവു നാടകങ്ങള്‍ നടത്തി. കൂടാതെ കപ്പല്‍ശാല ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

സമാപന ചടങ്ങില്‍ വി രാമചന്ദ്രന്‍ മുഖ്യാതിഥി ആയി. കൊച്ചി കപ്പല്‍ശാല ചെയര്‍മാനും എംഡിയുമായ മധു എസ് നായര്‍ അധ്യക്ഷത വഹിച്ചു. കപ്പല്‍ശാല ചീഫ് വിജിലന്‍സ് ഓഫീസര്‍ രാജേന്ദ്രന്‍, വിജിലന്‍സ് ഓഫീസര്‍ എ ഡി ബാലസുബ്രമണ്യം എന്നിവരും സംസാരിച്ചു.

indian navy
Advertisment