ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വരുമാന വളര്‍ച്ച രേഖപ്പെടുത്തി കൊഗ്നിസെന്‍

New Update

publive-image

Advertisment

മുംബൈ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വരുമാന വളര്‍ച്ച രേഖപ്പെടുത്തി കൊഗ്നിസെന്‍റ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കൊഗ്നിസെന്‍റിന് സാധിച്ചില്ല. നേരത്തെ പ്രതീക്ഷിത വരുമാന വളര്‍ച്ചയായി കമ്പനി കണക്കാക്കിയത് ഒന്‍പത് ശതമാനമായിരുന്നു ഇത് പിന്നീട് 5.1 ശതമാനമായി കൊഗ്നിസെന്‍റ് മാനേജ്മെന്‍റ് കുറച്ചു.

1994 ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് ശേഷമുളള ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായിരിക്കും 5.1 ശതമാനമെന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൊഗ്നിസെന്‍റ്. എങ്കിലും കമ്പനിയുടെ മിക്ക ജീവനക്കാരും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്. വളര്‍ച്ച നിരക്ക് കുറച്ചതോടെ കൊഗ്നിസെന്‍റിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ ഹംഫ്രീസിന് മുന്നിലെ വെല്ലുവിളി വലുതായി. ഏപ്രില്‍ ഒന്നിനാണ് ബ്രിയാന്‍ കമ്പനിയുടെ അമരത്തേക്ക് എത്തുന്നത്.

Advertisment