പാലക്കാട് കളക്ട്രേറ്റ് പരിസരത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പൊതു ഇടങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി. ദുരന്തനിവാരണ കേന്ദ്രത്തിൽ തന്നെയാണ് ദുരന്തം വിതക്കുന്ന കാഴ്ചകൾ. ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഭക്ഷണത്തിൻ്റെയും ഭക്ഷണ പൊതികളുടെയും അവശിഷ്ടങ്ങൾ, അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്കുകൾ, വരാന്തകളിൽ മാലിന്യ കൂമ്പാരം ചത്ത് വീർത്ത് ദുർഗന്ധം പരത്തുന്ന പെരുച്ചാഴി.

ഈ കാഴ്ചകളെല്ലാം ദുരിതമകറ്റാൻ ഭരണചക്രം തിരിക്കുന്ന കലട്രേറ്റിലേതാണ്. കോവിഡിൻ്റെയും മഴക്കാല രോഗങ്ങളുടെയും വ്യാപനവും പ്രതിരോധവും ഗുണിച്ചും ഹരിച്ചും പ്രതിവിധി കണ്ടെത്തുന്ന ദുരന്തനിവാരണ സമിതിയുടെ മൂക്കിന് താഴെയാണ് ദുരന്തം വിതക്കുന്ന കാഴ്ചകൾ.

പരിസര ശുചീകരണമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന അധികാര കസേരകൾ സ്വന്തം പരിസരം കാണുന്നില്ലന്നതിൻ്റെ നേർസാക്ഷ്യമാണ് കളക്ട്രേറ്റിനകത്തെ മാലിന്യ കൂമ്പാരം.

palakkad news
Advertisment