New Update
Advertisment
പാലക്കാട്: പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെനാവശ്യപ്പെട്ടുകൊണ്ട് ബിജെപി പട്ടികജാതി മോർച്ച കളക്ട്രറ്റ് മാർച്ച് നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് മാർച്ച് ഉത്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നൽകുന്ന കോടികളുടെ ഫണ്ട് ആട്ടിമറിക്കുകയും തിരിമറിചെയ്യുന്നത് സിപിഎമ്മിന്‍റെ സ്ഥിരം തൊഴിലാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ആനച്ചിറ കണ്ണൻ അധ്യക്ഷത വഹിച്ചു. ബിജെപി മധ്യമേഖല സെക്രട്ടറി വി. നടശൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുരേഷ്ബാബു, എസ്.സി മോർച്ച ഭാരവാഹികളായ എം.രാധാകൃഷ്ണൻ, ശരത് കുമാർ വി. സതീഷ് എം. എന്നിവർ സംസാരിച്ചു..