വീടിനുള്ളിലെ അലങ്കാര ചെടികളെ എങ്ങനെ പരിപാലിക്കാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 26, 2019

കത്തളങ്ങളിൽ‌ അലങ്കാര ഇലച്ചെടികളും പൂച്ചെടികളും നട്ടുവളർത്തി വീടിനുള്ളിൽ ഉദ്യാനപ്രതീതി ഒരുക്കുന്ന രീതി വ്യാപകമാകുന്നു. എന്നാൽ ഇവിടങ്ങളിലേക്ക് യോജിച്ച ചെടികൾ നല്ല ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ.

വീടിന്റെ അകത്തളത്തിലും വരാന്തയിലും മരത്തണലുള്ളിടത്തുമെല്ലാം അലങ്കാര ഇലച്ചെടികൾ നട്ടു പരിപാലിക്കുന്നതാണ് പുതിയ രീതി. വീടിനുള്ളിലെ ഈ ചെറിയ പച്ചത്തുരുത്തുകൾ ദുഷിച്ച വായുവിനെ നീക്കി ശുദ്ധവായു പ്രദാനം ചെയ്യുന്നു. പൊടിപടലങ്ങളെ ഒരു പരിധിവരെ നീക്കം ചെയ്യാനും ഇതു സഹായിക്കും.

വീടിനുള്ളിലെ അലങ്കാര ചെടികളെ എങ്ങനെ പരിപാലിക്കാം എന്ന് നോക്കാം;

നടുമുറ്റത്തു നട്ടും അകത്തളങ്ങളിൽ ചട്ടിയിലാക്കിയും പരിപാലിക്കുന്ന ഇലച്ചെടികൾ കാലാവസ്ഥയനുസരിച്ചു മാത്രം നനയ്ക്കുക. ദിവസവും നേരിയ അളവിൽ നനയ്ക്കുക.

ദിവസവും നേരിയ അളവിൽ നനയ്ക്കുന്നതിനുപകരം 2–3 ദിവസത്തിലൊരിക്കൽ മിശ്രിതം നന്നായി കുതിരുന്ന വിധത്തിൽ നനയ്ക്കുകയാണ് നന്ന്. ചട്ടിയിൽ വളർത്തുന്ന ചെടി നനയ്ക്കുമ്പോൾ അധിക ജലം വാർന്നിറങ്ങി തറ വൃത്തികേടാകാതിരിക്കാൻ ചട്ടി ഒരു ട്രെയ‍ിൽ വയ്ക്കാം.

ചെടിയുടെ ചെറുപ്രായത്തിലുള്ള വളർച്ചയ്ക്ക് എൻപികെ 18:18:18 മാസത്തിലൊരിക്കൽ ഒരു ടേബിൾ സ്പൂൺ വീതം രാസവളമായി നൽകാം. ആവശ്യത്തിനു വലുപ്പമായ ചെടിയുടെ ത‍ുടർന്നുള്ള വളർച്ച സാവധാനമാകാൻ പാകത്തിൽ രാസവളം, സ്റ്റെറാമീൽ എന്നിവ മാത്രം നൽകുക മേൽമണ്ണിളക്കി അതിൽ വളം ചേർത്തു മേൽമണ്ണിട്ടു മ‍ൂടണം.

അകത്തളത്തിൽ പരിപലിക്കുന്ന ചെടികളുടെ ഇലകൾ മാസത്തിലൊരിക്കൽ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ഇതിനായി തുണി നനച്ചെടുക്കുവാൻ 2–3 മില്ലി വേപ്പെണ്ണ ഒരു ലീറ്റർ വെള്ളത്തിൽ സോപ്പും ചേർത്ത് ലായനിയാക്കിയത് ഉപയോഗിക്കാം വേപ്പെണ്ണ ഇലകൾ‍ക്കു നല്ല തിളക്കം നൽകുമെന്നതു കൂടാതെ, പലതരം കീടങ്ങളെ ചെടിയിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യും.

ചട്ടിയിൽ വളർത്തുന്ന ചെടികൾ രണ്ടാഴ്ചയിലൊരിക്കൽ 2–3 ദിവസം വീടിനു പുറത്ത് ഭാഗികമായി തണൽ കിട്ടുന്നിടത്ത് വയ്ക്കുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലതാണ്.

വളർച്ച മുരടിച്ച് ഇലകൾ നിറം മങ്ങുന്നതായും പൊഴിയുന്നതായും കണ്ടൽ ചെടിക്ക് ആവശ്യത്തിനു വെളിച്ചം കിട്ടുന്നില്ല എന്നും ഇലകൾ വലുപ്പം കുറഞ്ഞ് അരികുകളിൽ തവിട്ടുപുള്ളികൾ കണ്ടാൽ സൂര്യപ്രകാശം ആവശ്യത്തിലും അധികമായെന്നും മനസ്സിലാക്കണം.

×