Advertisment

പത്തുമണിച്ചെടിയിൽ ധാരാളം പൂവിരിയാൻ ഇങ്ങനെ പരിപാലിക്കാം ..

New Update

ലനിറത്തിലുള്ള പൂക്കളുമായി ഉദ്യാനത്തിന് ഭംഗി നൽകുന്ന ചെടിയാണ് പത്തുമണി. വേനൽക്കാലത്ത് ഇവ ധാരാളം പൂക്കും.

Advertisment

publive-image

വിത്തുകള്‍ നട്ടും തണ്ടുകള്‍ കുഴിച്ചിട്ടും പത്തുമണിച്ചെടി വളര്‍ത്താം. തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചിരട്ടക്കരി കൂടി ചേര്‍ക്കുക. നടുന്ന ചട്ടികളില്‍ അമിതമായ വെള്ളം താഴേക്ക് പോകാന്‍ ദ്വാരങ്ങള്‍ ഇടണം. ഇല്ലെങ്കില്‍ ചെടി ചീഞ്ഞു പോകും.

ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. ചെടി നട്ട് നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം.

മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. രാവിലത്തെ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം.

 

Advertisment