ഗൃഹപ്രവേശനദിനത്തിലെ പാലുകാച്ചല്‍ ചടങ്ങ് എങ്ങനെ ? പാല്‍ തിളച്ചുതൂവുന്നത് നല്ലതോ ?

Tuesday, January 8, 2019

ഗൃഹപ്രവേശന ദിനത്തില്‍ പാലുകാച്ചൽ ചടങ്ങ് പല സ്ഥലങ്ങളിലും അവിടുത്തെ ആചാരങ്ങള്‍ക്കനുസരിച്ചാണ് നടക്കുന്നത്. ഗണപതിഹോമം നടത്തിയ ഹോമകുണ്ഠത്തിൽ നിന്നുളള അഗ്നി കൊണ്ട് അടുപ്പ് കത്തിച്ചശേഷമാണ് പശുവിന്‍ പാല്‍ തിളയ്ക്കാന്‍ വയ്ക്കുന്നത്.

മൺകലത്തിൽ പാല്‍ കാച്ചുന്നതാണ് ഉത്തമം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചിലയിടങ്ങളിൽ ലോഹപാത്രങ്ങളിലും പാല്‍ കാച്ചാറുണ്ട്. ഗൃഹനാഥ കിഴക്ക് അഭിമുഖമായി നിന്ന് വേണം പാലു കാച്ചാൻ.

ചിലര്‍ കിഴക്കു ഭാഗത്തേക്ക് പാൽ തിളച്ചു തൂവുന്നത് ഐശ്വര്യമാണെന്ന വിശ്വാസത്താൽ പാല്‍പ്പാത്രം കിഴക്കോട്ടു ചെരിച്ചു വയ്ക്കാറുണ്ട്. ശുഭദിനത്തിൽ പാൽ തിളച്ചു തൂവുന്നത് ശരിയല്ലാന്നുള്ള സങ്കല്പത്തിൽ പാല്‍ തിളച്ചശേഷം അടുപ്പിൽനിന്നു വാങ്ങി സ്പൂൺ കൊണ്ട് മൂന്നുതവണ അടുപ്പിലൊഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക എന്നതാണ് ചില സ്ഥലങ്ങളിലെ വിശ്വാസം.

×