ഓരോ ദിവസവും ധരിക്കാം ആ ദിവസത്തിനു ചേരുന്ന നിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ..  

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 14, 2019

രോ ദിവസത്തിനും ഓരോ നിറങ്ങളുണ്ട്. ആ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഓരോ ദിവസവും ധരിച്ചാല്‍ ദോഷനിവാരണത്തിനു കാരണമാകും. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോഴും മറ്റും ആ ദിവസത്തിലെ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമായിരിക്കും.

ഞായർ – ഞായറിന്റെ അധിപൻ ആദിത്യനാണ്. അതിനാൽ അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതാണ് ഉത്തമം.

തിങ്കൾ – ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേൾ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ (മന്ദാരം, നന്ത്യാർവട്ടം, മുല്ല) ചൂടുന്നതും ഉത്തമം.കൂടാതെ സിൽവർ ,ചാര നിറം ,ഇളം നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അനുയോജ്യമാണ്.

ചൊവ്വ – ചൊവ്വയുടെ അധിപൻ‌ കുജനാണ്. ചുവപ്പ് നിറത്തിലുളള വസ്ത്രങ്ങളും പവിഴം, റൂബി എന്നിവ കൊണ്ടുളള ആഭരണങ്ങളും ധരിക്കാം.

ബുധൻ – ബുധനാണ് ബുധനാഴ്ചയുടെ അധിപൻ. പച്ച നിറമുളള വസ്ത്രവും മരതകം, പെരിഡോട്ട് പോലുളള കല്ലുകളും ധരിക്കുക. ഏതു പുതിയ കാര്യവും തുടങ്ങാൻ ഉത്തമ ദിനമാണ് ബുധനാഴ്ച.

വ്യാഴം – ഗുരുവാണ് അധിപൻ. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പുഷ്യരാഗം എന്നിവ അണിയുക . മഞ്ഞ കലർന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിക്കാവുന്നതാണ്.

വെളളി – വെളളിയാഴ്ചയുടെ അധിപൻ ശുക്രനാണ്. ചുവപ്പ്, വെളള, പിങ്ക് നിറങ്ങള്‍ ഉത്തമം.

ശനി – അധിപൻ ശനിയാണ്. കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഇന്ദ്രനീലം, സോഡാലൈറ്റ് എന്നീ നീലക്കല്ലുകളും അണിയാം.

 

×