Advertisment

വീട്ടിൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

വീട്ടിൽ പൂജാമുറി ഒരുക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. എന്നാൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന്‌ നോക്കാം.

Advertisment

വാസ്തുവിധി പ്രകാരം മാത്രമേ പൂജാമുറി ഒരുക്കാവൂ. ഗൃഹത്തിന്റെ അഗ്നികോണും (തെക്കു കിഴക്ക്) വായുകോണും (വടക്കു പടിഞ്ഞാറ്) ഒഴിവാക്കുക. തെക്കോട്ടു തിരിഞ്ഞ് ഒരിക്കലും നമസ്കരിക്കരുത്.

publive-image

അതനുസരിച്ചായിരിക്കണം പൂജാമുറിയിൽ ഫോട്ടോയും വിഗ്രഹങ്ങളും വയ്ക്കാൻ. പൂജാമുറി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വരുന്നത് നന്ന്.

പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും സന്ധ്യയ്ക്കും നിലവിളക്കു തെളിയിക്കുന്നത് ഉത്തമമാണ്. തൂക്കുവിളക്കുകൾ പൂജാമുറിയിൽ കത്തിക്കരുത്.

അഷ്ടമംഗല്യം (നെല്ല്, അരി, വസ്ത്രം, കത്തിച്ച നിലവിളക്ക്, വാൽക്കണ്ണാടി, കുങ്കുമചെപ്പ് ,കളഭം അല്ലെങ്കിൽ ചന്ദനം,ഗ്രന്ഥം), രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങൾ‌ കാണത്തക്ക രീതിയിൽ പൂജാമുറിയിൽ സൂക്ഷിക്കണം.

സ്നാനശേഷം അണിയാനുളള ചന്ദനം, കുങ്കുമം, ഭസ്മം, മഞ്ഞൾ ഇവ ഒരു തട്ടത്തിൽ പൂജാമുറിയിൽ വയ്ക്കാവുന്നതാണ് . ഭഗവൽ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല.

വാൽക്കിണ്ടിയിലെ ജലം, അഗർബത്തിയുടെ ചാരം, വാടിയ പുഷ്പങ്ങൾ എന്നിവ സമയാസമയങ്ങളിൽ മാറ്റുക. കേടുപാടുവന്ന ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയിൽ നിന്ന് ഒഴിവാക്കുക.

ഇരുനില വീടാണെങ്കിൽ താഴത്തെ നിലയിലാവണം പൂജാമുറി. കോണിക്കടിയിൽ പൂജാമുറി പാടില്ല. കൂടാതെ ബാത്ത്റൂമിന്റെ അടിയിലായോ ചുമരു പങ്കിട്ടുകൊണ്ടോ എതിർ‌വശത്തായോ പൂജാമുറി ഉണ്ടാക്കരുത്.

Advertisment