Advertisment

ഓരോ ക്ഷേത്രത്തിലും സമര്‍പ്പിക്കേണ്ട പുഷ്പാഞ്ജലികളും അവയുടെ ഫലങ്ങളും അറിയാം ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ക്ഷേത്രത്തില്‍ ദർശനം നടത്തുന്ന മിക്കവരും പുഷ്പാഞ്ജലി കഴിപ്പിക്കാറുണ്ട്. പേരും നാളും പറഞ്ഞ് കഴിപ്പിക്കുന്ന പുഷ്പങ്ങൾകൊണ്ടുള്ള അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിനനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികൾ ഉണ്ട്. അവയ്ക്ക് ഓരോന്നിനും ഓരോ ഫലമാണ് ഉള്ളത്. അറിയാം അവയുടെ ഫലങ്ങള്‍;

Advertisment

publive-image

ശിവ ക്ഷേത്രത്തിൽ ആയുർദോഷശാന്തിക്കും രോഗശമനത്തിനും മൃത്യുഞ്ജയ പുഷ്പാഞ്ജലി സമർപ്പിക്കാം.

ദേവീക്ഷേത്രങ്ങളിൽ അഭീഷ്ടസിദ്ധിക്കും ദോഷപരിഹാരത്തിനും രക്ത പുഷ്പാഞ്ജലി സമർപ്പിക്കുന്നത് ഉത്തമം.

ദീർഘായുസ്സിനായി ആയുര്‍സൂക്ത പുഷ്പാഞ്ജലി ഉത്തമമാണ്.

വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ ഭാഗ്യലബ്ധിക്കും സമ്പല്‍സമൃദ്ധിക്കും ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി.

വിദ്യാലാഭത്തിനും വിദ്യാതടസ്സ പരിഹാരത്തിനും സാരസ്വതസൂക്ത പുഷ്പാഞ്ജലി.

മംഗല്യ തടസ്സം നീങ്ങാൻ സ്വയംവരപുഷ്പാഞ്ജലി.

ദമ്പതികൾ തമ്മിലുള്ള കലഹം ഒഴിവാക്കാനും ദാമ്പത്യ ഐക്യത്തിനും ഐക്യമത്യസൂക്ത പുഷ്പാഞ്ജലി.

ഐശ്വര്യവർധനവിനും സമ്പല്‍സമൃദ്ധിക്കു൦ ശ്രീസൂക്ത പുഷ്പാഞ്ജലി.

സർവ ഐശ്വര്യത്തിന് സഹസ്രനാമ പുഷ്പാഞ്ജലി.

Advertisment