ഏതു വിരലിലാണ് മോതിരം ഇടേണ്ടത് ? ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോരോ ഫലങ്ങള്‍, അറിയാം …

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, March 6, 2019

ചെറുവിരലിന് സമീപത്തുള്ള മോതിരവിരലിലാണ്‌ പരമ്പരാഗതമായി മോതിരം ധരിക്കാറുള്ളത്. എന്നാൽ മറ്റ് വിരലുകളിലും മോതിരം ധരിക്കാറുണ്ട്. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം;

സ്ത്രീകളും പുരുഷന്മാരും അവരുടെ വിവാഹമോതിരം മോതിരവിരലിൽ അണിയുന്നതിന് പിന്നിലെ കാരണം ആ വിരൽ പ്രണയവും സ്നേഹവും പ്രതിഫലിപ്പിയ്ക്കുന്നു എന്നതാണ്. മോതിരവിരലിൽ തന്നെ മോതിരം അണിയുന്നത് സൗന്ദര്യം, സര്‍ഗാത്മകത, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു.

തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമാണ്. എന്നാൽ വലതു വിരലിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആഗ്രഹങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പത്തെ കാണിയ്ക്കുന്നു.എന്നാൽ ഇടതുകൈയിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആത്മസംഘർഷത്തെ സൂചിപ്പിക്കുന്നു.

ചൂണ്ടുവിരലിൽ മോതിരം അണിയുന്നത് ആത്മവിശ്വാസത്തേയും അധികാരത്തേയുമാണ് കാണിക്കുന്നത്. ഇതിന് നല്ല നേതൃഗുണം പ്രദാനം ചെയ്യാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ വലം കൈക്കാര്‍ ഇടം കൈയ്യിലെ ചൂണ്ടുവിരലിലും ഇടംകൈക്കാര്‍ വലതുകൈയ്യിലെ ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് മറ്റുള്ളവരുടെ നേതൃത്വം അംഗീകരിയ്ക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

നടുവിരലിൽ മോതിരമണിയുന്നത് ഉത്തരവാദിത്വത്തെയും സൗന്ദര്യത്തെയും സ്വയം വിശകലനത്തെയുമാണ് സൂചിപ്പിക്കുന്നത്. ചെറുവിരലിൽ വെള്ളിമോതിരം ധരിക്കുന്നതാണ് ഉത്തമം. ഇവര്‍ വിലപേശലിൽ മിടുക്കരായിരിക്കും. കോപത്തെ കുറയ്ക്കാനും സൗന്ദര്യവും വ്യക്തിത്വവും കൂട്ടാനും സഹായിക്കും ചെറുവിരലില്‍ മോതിരം അണിയുന്നത് സഹായിക്കും.

 

×