അമ്പലത്തിൽ പുഷ്പങ്ങൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മ്പലത്തിൽ പോകുമ്പോൾ പുഷ്പങ്ങൾ ഇറുത്തുകൊണ്ടുപോയി സമർപ്പിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. ഇങ്ങനെ പുഷ്പങ്ങൾ ഇറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്;

Advertisment

തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. വാടിയതും , വാസനയില്ലത്തതും മുടി , പുഴു എന്നിവ ചേര്‍ന്നതും ഒരിക്കല്‍ അര്‍പ്പിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ വാടിയതോ ആയ പൂക്കള്‍ എന്നിവ ഒഴിവാക്കണം.

publive-image

ശിവ പൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണുപൂജയ്ക്ക് ഉമ്മത്തിന്‍ പൂവും ദേവി പൂജയ്ക്ക് എരുക്കിന്‍ പൂവും ഉപയോഗിക്കാറില്ല.

ഗണപതിയെ തുളസി കൊണ്ട് അര്‍ച്ചന ചെയ്യാന്‍ പാടില്ല . എന്നാല്‍ ഗണേശ ചതുര്‍ഥി നാളില്‍ മാത്രം ഒരു ദളം തുളസി ആവാം. ശിവന് കൂവളത്തിലയും വിഷ്ണുവിനു തുളസിയിലയും പ്രധാനമാണ്.

ശാക്തേയ പൂജകള്‍ക്ക് ചുവന്ന തെച്ചി, താമര, ചെമ്ബരത്തി, പിച്ചകം, നന്ദ്യാര്‍വട്ടം, മുല്ലപ്പൂവ്, നാഗപ്പൂവ്, കൃഷ്ണക്രാന്തി ഇവ വിശേഷകരമാണ്. അതാത് ദിവസങ്ങളില്‍ വിടര്‍ന്ന പൂക്കള്‍ മാത്രമേ ദേവകള്‍ക്കു സമര്‍പ്പിക്കാന്‍ പാടുള്ളു.

Advertisment