Advertisment

തുലാഭാരം വഴിപാട് എന്തിന് ? ഓരോ ദ്രവ്യം കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനും ഓരോരോ ഫലങ്ങള്‍ ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഹൈന്ദവവിശ്വാസമനുസരിച്ച് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി ഏതെങ്കിലും ദ്രവ്യം ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്.

Advertisment

നാം നമ്മെത്തന്നെ ഭഗവാനു സമർപ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കൽപം. യാതൊന്നും ആഗ്രഹിക്കാതെ സമർപ്പിക്കുന്നതാണ് ശ്രേഷ്ഠം. ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല. ഓരോ ദ്രവ്യം കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനും ഓരോ ഫലമാണുള്ളത്.

publive-image

നെല്ല്, അവിൽ - ദാരിദ്ര്യശമനം

താമരപ്പൂ - ദീർഘായുസ്സ്, കർമലാഭം അഥവാ തൊഴിൽ അഭിവൃദ്ധി, മനോബലവർധന

ശർക്കര - ഉദരരോഗശാന്തി

പഞ്ചസാര - പ്രമേഹ രോഗശാന്തി

കദളിപ്പഴം - രോഗശാന്തി

എള്ള് - ശനിദോഷ ശാന്തി, ദീർഘായുസ്സ്

മഞ്ചാടിക്കുരു - മനഃശാന്തി, ദീർഘായുസ്സ്

ചേന - ത്വക്ക് രോഗശമനം

ഉപ്പ് - ഐശ്വര്യലബ്ധി, ത്വക്ക് രോഗശാന്തി, ദൃഷ്ടിദോഷ ശമനം

നാണയം - വ്യാപാരാഭിവൃദ്ധി

വെണ്ണ - അഭിവൃദ്ധി

കുരുമുളക് - വസൂരി രോഗം/ ചിക്കന്‍ പോക്സ് ശമനം

ചേന - ത്വക്ക് രോഗ ശമനം

നെല്ലിക്ക - ബുദ്ധി വികാസത്തിന്

പൂവന്‍ പഴം - വാത രോഗ ശമനം

 

Advertisment