ഫിലിം ഡസ്ക്
Updated On
New Update
ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങിയിരിക്കുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ.
Advertisment
ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനമായത്. ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്കു പോകാമെന്നും താജ് മഹല്‍ സന്ദര്‍ശിക്കാമെന്നുമുള്ള നിര്‍ദ്ദേശം വച്ചത് അദ്ദേഹമായിരുന്നു. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു.