കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഡാറ്റ്‌സണ്‍ റെഡി-ഗോ

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 19, 2019

കൊച്ചി:  കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി ഡാറ്റ്‌സണ്‍ റെഡി-ഗോ പരിഷ്‌ക്കരിച്ചു. ഡ്രൈവര്‍ എയര്‍ ബാഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സര്‍, ഹൈ സ്പീഡ് വാണിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ വേരിയന്റുകളിലും ഒരുപോലെ ലഭ്യമാക്കി. ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം അടുത്തിടെ കൂട്ടിച്ചേര്‍ത്തിരുന്നു.

×