കുട്ടികളുടെ സ്വപ്നച്ചിറകു വിടര്‍ത്താന്‍ ‘ഗള്ളിവറുടെ യാത്രകള്‍’

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 19, 2019

വിദ്യാര്‍ത്ഥികള്‍ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോനഥന്‍ സ്വിഫ്റ്റിന്റെ ‘ഗള്ളിവറുടെ യാത്രകള്‍’. ഗള്ളിവറുടെ യാത്രകള്‍ മികച്ച ഒരു ആക്ഷേപ ഹാസ്യ കൃതി കൂടിയാണ്.

1726 പ്രസിദ്ധീകരിച്ച ഈ കൃതി ലെമുവേല്‍ ഗള്ളിവറുടെ സാഹസിക സഞ്ചാരത്തിന്റെ കഥയാണ് പറയുന്നത്. സ്വിഫ്റ്റിനെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത് ‘ഗള്ളിവറുടെ യാത്രകള്‍’ എന്ന കൃതിയാണ്.

തീര്‍ത്തും സാങ്കല്‍പ്പികമായ കൃതി കുട്ടികളുടെ സ്വപ്നച്ചിറകു വിടര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. പത്മകൃഷ്ണമൂര്‍ത്തിയാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

×