കടങ്കഥകള്‍ ചോദിക്കാനും ഉത്തരം കേള്‍ക്കാനും കുട്ടികള്‍ക്ക് വലിയ കൗതുകമാണ്. വെല്ലുവിളിച്ചുകൊണ്ട് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കടങ്കഥകള്‍ക്ക് ഉത്തരം തിരയുക എന്നത് പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇഷ്ടമാണ്.
/)
എന്നാല്‍ കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ തല്‍പരര്‍. അവരുടെ ബുദ്ധിയെ ഉണര്‍ത്താനും അന്വേഷണത്വര വളര്‍ത്താനുമെല്ലാം ഇത് ഉപകരിച്ചേക്കാം.
ഇത്തരത്തില്‍ ആയിരക്കണക്കിന് കടങ്കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് 'കടങ്കഥ പറഞ്ഞു രസിക്കാം'. ഈ പുസ്തകം സമാഹരിച്ചിരിക്കുന്നത് യു. രാധാകൃഷ്ണനാണ്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടങ്കഥകള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാണ് ഈ പുസ്തകം.