Advertisment

പാട്ടിന്റെ രാജവീഥിയിലെ പഞ്ചാര തുണ്ടുകൾ

New Update

ച്ചമ്പാറ പഞ്ചായത്തില്‍ കല്ലന്‍ചോല ഇടയില്‍ വീട്ടില്‍ സലീം എന്ന പാട്ടുകാരന് വയസ്സ് 97 പിന്നിട്ടിരിക്കുന്നുവെങ്കിലും വാര്‍ദ്ധക്യത്തിന്റെ വിവശതകളൊന്നും വകവെക്കാതെ എളിമയോടെ വര്‍ത്തമാനം പറഞ്ഞ് ഉറക്കെയുറക്കെ പാടി പഴയ പാട്ടുകളില്‍ ശ്രദ്ധയൂന്നുകയാണ് ഈ പൈതൃക ഗായകന്‍.

Advertisment

publive-image

തന്റെ പാട്ടുകേട്ട് ആസ്വദിക്കുന്ന സാധാരണക്കാര്‍ക്ക് മുമ്പില്‍ സ്വന്തം പാട്ടുകളെ പറ്റി വാചാലമാകുന്നതോടൊപ്പം പാട്ടുവഴക്ക ങ്ങളുടെ സ്വത്വവും ശുദ്ധിയും പറഞ്ഞുകൊടുക്കുകയും ചെയ്യും. സാമൂഹ്യജീവിതത്തിന്റെ സ്പന്ദനമായിരുന്നു പഴയ പാട്ടുകളുടെ പ്രമേയം.

വളരെ എളുപ്പത്തിലുണ്ടാകുന്ന പാട്ടുരചനകള്‍. അവ ഒന്നിനും ഒരു തയ്യാറെടുപ്പുമില്ല. എന്നിട്ടും അവ പ്രമേയ വൈവിധ്യത്താല്‍ ആസ്വാ ദകരെ തൃപ്തരാക്കുന്നു. പൊന്നങ്കോട്ടുനിന്ന് വാഴമ്പുറത്തേക്കുള്ള റോഡി ല്‍ ആരോടു ചോദിച്ചാലും സലീംക്കയുടെ വീട് ചൂണ്ടികാണിച്ചുതരും.

ഇവിടെ ഇ.എം.എസ് എന്നു പറഞ്ഞാലും ഇ.എം.സലീമിനെ ആളുകള്‍ക്ക റിയും. കാണാനും പാട്ടുകളെക്കുറിച്ച് സംസാരിക്കാനുമാണ് വന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്വത സിദ്ധമായ ചെറുചിരിയോടെ ഇരിക്കാന്‍ പറഞ്ഞു.

വീടിന്റെ ഉമ്മറത്തിരു ന്ന് പാട്ടിന്റെ ആ പഴയ കാലം പാടിതുടങ്ങി. ഓര്‍മകള്‍ മുറിഞ്ഞു തുടങ്ങി യിരിക്കുന്നു. എങ്കിലും കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ തന്റെ ആദ്യ ഗാനങ്ങളായ ഇറൈവന്‍ അരുളാലെ…, മലരണിയും കാടുകളനവധി… എന്നീ ഗാനങ്ങള്‍ പാടി.

publive-image

സംഗതികളുടെ അലങ്കാരത്തോടെയും വാമൊഴികളുടെ കാലചലനത്തോടെയും പാടുമ്പോള്‍ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടെ ങ്കിലും ആവേശത്തിന് ഒരു കുറവുമില്ല. പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ ഇഷ്ടം ഇടക്ക് ഇടറി പോകുന്ന ആ ശബ്ദത്തിലൂടെ ഞാന്‍ അനുഭവിച്ചു.

വാക്കുകള്‍ ഒരു വ്യക്തതകുറവുമില്ല. വാക്കുകളുടെ അനുപ മമായ ലയമാണ് ആകര്‍ഷകത്വം. ആരെങ്കിലും കാണാന്‍ വരുന്നതും പാട്ടിനെ കുറിച്ച് ധാരാളം ചര്‍ച്ച ചെയ്യുന്നതും വലിയ സന്തോഷമുള്ള കാര്യമാണെന്ന് മരുമകള്‍ സല്‍മയും പറഞ്ഞു.

നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതനുഭവവും സലീമിന് പാട്ടിനു ള്ള വിഷയമായിരുന്നു. സ്‌കൂള്‍പഠനകാലത്തേ പാട്ടെഴുത്തും ആലാപന വും ഉണ്ടായിരുന്നു.

ആധുനികമായ സംഗീത ഉപകരണങ്ങളുടെ അകമ്പ ടിയില്ലാതെ തിരശീലയുടെയും ഉച്ചഭാഷിണിയുടെയും സഹായമില്ലാതെ സന്ദര്‍ഭാനുസൃതമായി എഴുതിയുണ്ടാക്കുന്ന പാട്ട്. അതില്‍ പ്രകൃതിയും മനുഷ്യരും ജീവിത ചുറ്റുപാടുകളും നിറഞ്ഞുനിന്നു.

കല്യാണരാവുകളി ലും ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തുകൂടുന്ന അരങ്ങുകളിലും അവ പാടിപ്പതിഞ്ഞു. മാപ്പിളപാട്ടുകള്‍, ലളിതഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, കുട്ടി പ്പാട്ടുകള്‍ ഇങ്ങനെ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് ഇദ്ദേഹം. 1919 ഡിസംബര്‍ 17ന് കരുകോണിലാണ് ജനനം. 1965ലായിരുന്നു തച്ചമ്പാറയി ലേക്കുള്ള കുടിയേറ്റം.

കരുകോണ്‍ എല്‍.പി.സ്‌കൂളില്‍ നാലുവരെ പഠിച്ചിട്ടുണ്ട്. വീട്ടിലെ പ്രാരാബ്ധം കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. പഠനകാലത്തുതന്നെ കലാ മത്സരങ്ങളില്‍ സമ്മാനിതനായിട്ടുണ്ട്. സാ ക്ഷാല്‍ ഇ.എം.എസില്‍നിന്ന് വെള്ളി അരിവാളും ചുറ്റികയും പാരിതോഷി കമായി നേടി.

publive-image

കരുകോണ്‍ കലാസമിതിയുടെ നാടകങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതി. 1967ല്‍ കാരാകുര്‍ശ്ശി പഞ്ചായത്തിന്റെ കലാ സാംസ് കാരിക മത്സരത്തില്‍ താരമായി. പിന്നീട് സാക്ഷരത തുടര്‍വിദ്യാഭ്യാസ കേന്ദ്രം പ്രവര്‍ത്തകരാണ് സലീംക്കയിലെ കലാകാരനെ വീണ്ടും രംഗ ത്തേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ യാത്രചെയ്യാനും നടക്കാനും നല്ല ശാരീരിക ബുദ്ധിമുട്ടുണ്ട്.

ഭാര്യയും നാലുമക്കളും അവരുടെ പേരക്കുട്ടിക ളും. അവരെല്ലാം പാട്ടുപാടുമ്പോള്‍ പ്രോത്സാഹനവുമായി ചുറ്റും കൂടും. മലയാള കവികളോടും വ്യത്യസ്ത രാഷ്ട്രീയ നേതാക്കളോടും വ്യക്തിബ ന്ധം സൂക്ഷിച്ചിരുന്നു. ഒ.എന്‍.വി. കവിതകളോടാണ് ഏറെ പ്രിയം.

പുതിയ കാലത്ത് പാട്ടിന്റെ ഘടകങ്ങളില്‍ വിചിത്രവും വ്യത്യസ്ത വുമായ മാറ്റങ്ങള്‍ വന്നുവെന്ന് സലീം അഭിപ്രായപ്പെടുന്നു. വേഗമേറിയ ജീവിതത്തില്‍ പാട്ടുകള്‍ക്കും വളരെ സ്പീഡാണ്. ചില പാട്ടുകളില്‍ ഒരാ ശയവും കാണില്ല. ആലാപനത്തേയും ഉപകരണങ്ങളുടെ ആരവം മൂടിയി രിക്കും.

പാട്ടുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. എന്നിട്ടും പാടിയ പാട്ടുകള്‍ പലതും മറന്നുപോയി. പഴയ പാട്ടുകള്‍ തിരിച്ചുവരവി ന്റെ പാതയിലാണല്ലോ. പഴമയുടെ കേട്ടറിവിനായി പുതിയ മാധ്യമങ്ങള്‍ പലതും ചെയ്യുന്നു.

പുതു തലമുറയോട് കണ്ണി ചേര്‍ത്ത പാട്ടുകള്‍ ഇന്ന ലെയുടെ ശേഷിപ്പുകള്‍ തന്നെയാണ്. രണ്ടാമത്തെ മകന്‍ മുഹമ്മദ്‌റാഫി ക്കൊപ്പമാണ് സലീംക്ക കഴിയുന്നത്. മറ്റു മക്കള്‍ സവാദ്, ഹുമയൂണ്‍, കബീര്‍, റസീന. ഭാര്യ ഐഷാബീവി.

Advertisment