Advertisment

'അഞ്ചു നക്ഷത്ര മുദ്രകൾ': ദിവ്യശ്രീയുടെ അഞ്ച് പുസ്തകങ്ങൾ

New Update

publive-image

Advertisment

സ്ത്രീകൾവീടിനപ്പുറമുള്ള ഒരു സർഗലോകത്തെ സൃഷ്ടിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മലപ്പുറം ജില്ലയിൽ താനാളൂർ പഞ്ചായത്തിലെ കേരളാധീശപുരം ഗ്രാമത്തിലെ ദിവ്യശ്രീനന്മയുടെ കതിരുകൾ കൊണ്ട് കുടുംബിനിക്ക്‌ അപ്പുറത്തുള്ള ഒരാളാവുന്നത് അവരിലെ വ്യത്യസ്തതകൾകൊണ്ടാണ്.

ആരാലും അറിയപ്പെടാതെ, അറിയപ്പെടാൻ ആഗ്രഹിക്കാതെ നടക്കുമ്പോഴുംരചനാ മേഖലയിൽ ഒരുപാട് കഴിവുകളും സാധ്യതകളും ഉണ്ട് ഇവർക്ക്.

എഴുത്തും വായനയും യാത്രയും പുസ്തകരചനയും ഹരമായ, ലാളിത്യപൂർണ്ണമായൊരു ജീവിതം. ആൾക്കൂട്ടങ്ങളുടെ ഭാഗമാകാൻ ഇഷ്ടമില്ലാത്ത,ചെറുപ്പത്തിലേ ജീവിതത്തിന്റെയും വായനയുടെയും ആഴങ്ങളന്വേഷിച്ചു തുടങ്ങിയ വ്യത്യസ്തയായ ഒരു ചെറുപ്പക്കാരി. ഒഴിച്ചു നിർത്തപ്പെട്ട വിഷയങ്ങളിലെ എഴുത്തുകളാണ് ഏറെയും.

വലിയ എഴുത്ത് പാരമ്പര്യമോ സാഹിത്യ ലോകത്ത് ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയോ അല്ല ദിവ്യശ്രീ. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ആനുകാലികങ്ങളിൽ എഴുതുന്നു.

മനുഷ്യപക്ഷത്തിന്റെ, കീഴാളബോധത്തിന്റെ, ബാല സാഹിത്യത്തിന്റെ, കവിതകളുടെ, കഥകളുടെ സൂക്ഷ്മവും സത്യവുമായ ഉള്ളടരാണ് ദിവ്യശ്രീയുടെ രചനകളുടെ കരുത്തു നിർണയിക്കുന്നത്.

ഉദ്യോഗവും വീടകവും രൂപപ്പെടുത്തുന്ന പരാധീനതകൾക്കിടയിലുംഇപ്പോൾ ഇവർ വിസ്മയം തീർത്തിരിക്കുന്നത്അഞ്ചു പുസ്തകങ്ങൾ ഒന്നിച്ച് പുറത്തിറക്കികൊണ്ടാണ്. കായംകുളം കൊച്ചുണ്ണി,മൊഴിമുദ്രകൾ,ഡിറ്റക്ടീവ് ടൈഗർ,ഈസോപ്പുകഥകൾ,ഗരുഡൻഎന്നിവയാണ് അഞ്ചു പുസ്തകങ്ങൾ.പ്രസാധനം:ചിത്രരശ്മി.

കായംകുളം കൊച്ചുണ്ണി

കേരളക്കരയിൽ കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് കേൾക്കാത്ത മലയാളികളുണ്ടാവില്ല.

നായക പരിവേഷം ലഭിച്ച നായകനാണ് കായംകുളം കൊച്ചുണ്ണി. തസ്‌ക്കരവീരനും കൊള്ളക്കാരനുമായിട്ടാണ് എല്ലാ ആളുകളും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളത്.

വീര തസ്‌ക്കരനായ കൊച്ചുണ്ണിയെ സംബന്ധിച്ച ജീവിത കഥകളുടെ യഥാർത്ഥ രത്‌ന ചുരുക്കമാണ് ഈ പുസ്തകം.

മൊഴിമുദ്രകൾ

ആശയസമൃദ്ധവും സമ്പന്നവുമായഉപദേശ വാക്യങ്ങളാണ് മൊഴിമുദ്രകൾ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രിയങ്കരമാവുന്നു. മക്കൾക്ക് ചൊല്ലി കൊടുക്കേണ്ട തിരിച്ചറിവിന്റെപാഠങ്ങൾ ഈ കൊച്ചു പുസ്തകത്തിലുണ്ട്.

മക്കളിൽ ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന രക്ഷിതാക്കൾക്കുംഒരു സ്നേഹമന്ത്രമായിരിക്കും ഇത്.

ഡിറ്റക്ടീവ് ടൈഗർ

സൂക്ഷ്മനിരീക്ഷണശീലവും, ശാസ്ത്രീയവും യുക്തിസഹവുമായ അപഗ്രഥനരീതിയും, ബുദ്ധികൗശലവും ഉപയോഗിച്ച് എഴുതപ്പെട്ട ഏഴു കഥകൾ. ദിവ്യശ്രീയുടെ മൂന്നാമത്തെ പുസ്തകം.

ഇന്ത്യയിലെ പ്രശസ്ത അപസർപ്പകനോവലിസ്റ്റായ ജി. ആർ.ഗുപ്തയുടെ ഡിറ്റക്ടീവ്കഥയുടെ അന്തരീക്ഷം മാറ്റിക്കൊണ്ടുളള സ്വതന്ത്ര പുനരാഖ്യാനമാണ് ഡിറ്റക്ടീവ് ടൈഗർ.

ഗുജറാത്ത്, രാജസ്ഥാൻ, ലക്നൗ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങൾ ഇതിൽഅലിഞ്ഞും ഉരുകിയും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥകളുടെ സമാഹാരം.

ഈസോപ്പു കഥകൾ

ഒട്ടുമിക്ക ഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടിട്ടുള്ളവയാണ് ഈസോപ്പു കഥകൾ.കൊച്ചുകൊച്ചു കഥകളിലൂടെ സാരോപദേശത്തിന്റെ വലിയ ലോകം പകർന്നു നൽകിയ ഈസോപ്പിന്റെ കഥാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകളാണിവ.

നല്ലആളുകളുമായുള്ള ചങ്ങാത്തം നമുക്ക് നല്ലതേ നൽകൂ.ഈ സന്ദേശത്തിലൂന്നിയഗുണപാഠങ്ങൾ നിറഞ്ഞ കഥകൾ.നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നലോകംഎക്കാലവും വാഴ്ത്തുന്നആ അടിമയെദേശങ്ങൾക്കും കാലങ്ങൾക്കും അപ്പുറത്തേക്ക് അതിന്റെ ഉൾത്തലം പതിപ്പിക്കുന്നു.

ഗരുഡൻ

കുട്ടികളുടെ അകകണ്ണിൽചിന്തയും ആകാംക്ഷയും വളർത്താൻ ഉതകുന്ന ഗരുഡൻഈ വിഷയകമായുള്ളമലയാളത്തിലെ അപൂർവ രചനയാണ്‌.ഒരു വയനാടൻ യാത്രയിൽ സുഹൃത്ത് പറഞ്ഞ സംഭവകഥ.

ചില ഭയാനകമായ ടിപ്സുകളും സിനിമാഗമിക്കുകളും സമന്വയിച്ചാണ് ഗരുഡൻ ഒരുക്കിയിരിക്കുന്നത്. കുട്ടികളുമായുള്ള ദീർഘമായ ഇടപെടലുകളെ മുൻ നിർത്തി ഈ പുസ്തകം പകൽ വായിക്കാൻ അവരെ ഓർമിപ്പിക്കുന്നു.

ഗരുഡനെന്ന ഭീകര പശ്ചാത്തലത്തിൽ അതീവ ശ്രദ്ധയോടെയാണ് പുസ്തകം രചിച്ചിട്ടുള്ളത്. ഇതിലെ ഭീകരാനുഭവം,ഉത്കണ്ഠാപരമായ കാഴ്ചകൾ യാഥാർഥ്യങ്ങളോടെയുംലളിതമായും പറഞ്ഞുവച്ചിരിക്കുന്നു.

സ്വതന്ത്രമായ എഴുത്തിനോടുള്ള സ്നേഹമാണ് എന്നിൽ ഒരു എഴുത്തുകാരിയെ നിർമിച്ചത്.

എഴുത്തിന്റെ മേഖലയില്‍ ഇനിയും ഒരുപാടു വളരുവാന്‍ ഉണ്ടെന്ന ബോധ്യമാണ് ഓരോ എഴുത്തും കഴിയുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്.

തന്റെ രചനയിലൂടെ കുട്ടികളിൽ എന്തെങ്കിലും ചലനമുണ്ടാവണമെന്നും പ്രതീക്ഷിയ്ക്കുന്നു.

മനസില്‍ നിറയ്ക്കുന്ന ബാല്യത്തിന്‍റെ നാൾവഴികൾ എന്‍റെ അക്ഷരങ്ങളിലൂടെ പിറവിയെടുക്കുകയായിരുന്നു.

ബാല്യത്തിന്‍റെ ഓര്‍മകളില്‍ ഏറ്റവും സുന്ദരമായത് വായനയായിരുന്നു. വായന എന്‍റെ മനസ്സിൽ ചിത്രങ്ങളായി വിടര്‍ന്നപ്പോള്‍ ഞാന്‍ വര്‍ണങ്ങളുടെ ലോകത്തെപറ്റി ചിലത് ചിന്തിച്ചു തുടങ്ങി.

ഊഷ്മളമായ സ്‌നേഹവായ്പുകള്‍ എല്ലാം തന്നെ ഇന്നും എഴുത്തിനു പ്രേരകമാണ്.

Advertisment