ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവത്കരണ ചിത്രങ്ങള്‍ വരച്ച് 14 ജോഡി ഇരട്ടകുട്ടികള്‍

Friday, August 23, 2019

ളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിലെ 14 ജോഡി ഇരട്ടക്കുട്ടികള്‍ അവരുടെ കൂട്ടുകാരുമൊത്ത് ലഹരി വസ്തുക്കളുടെ ദൂഷ്യത്തെ ചൂണ്ടിക്കാട്ടി ബോധവത്കരണ ചിത്രങ്ങള്‍ തീര്‍ത്തു.

12 മീറ്റര്‍ ക്യാന്‍വാസില്‍ തീര്‍ത്ത ചിത്രങ്ങള്‍ സമൂഹത്തിന് വലിയ ഒരു ചിന്തയാണ് ഉളവാക്കുന്നത്.

പ്രസ്തുത പരിപാടി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മനോരഞ്ജിനി വി. ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.  സ്കൂള്‍ ചിത്രകലാ അദ്ധ്യാപകന്‍ സുജിത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ സമൂഹ നന്മയ്ക്കായി ചിത്രങ്ങള്‍ തീര്‍ത്തത്.

×