‘ഓർമ്മപ്പെടുത്തൽ'

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

മോനെ എനിക്ക് തല വേദനയെടുക്കുന്നു ....
’ ഹോ അത് ഒന്നും സാരമില്ല '
‘അമ്മ എനിയ്ക്കൊരു ചായ എടുക്കു ജോലിക്കു പോണം’.
പറഞ്ഞ താമസം ചായ എത്തി .....ചായ കുടിച്ചു ഇറങ്ങി

Advertisment

അച്ഛൻ വയ്യാതെ ഉമ്മറതിണ്ണേൽ ഇരിക്കുന്നുണ്ട് ഒന്നും നോക്കാതെ ഉണ്ണി കുടയും അമ്മയാക്കി തന്ന ചോറും പാത്രവും എടുത്തു നടന്നു നീങ്ങി.

വഴിയിൽ അയാളുടെ സ്വകാര്യവും സാംസ്കാരികവും ആയ പല കാര്യങ്ങളിൽ ഇടപെട്ടും , ജോലിയിലും തിരക്കുകൾ കഴിഞ്ഞു അന്തിയാവാറായപ്പോൾ വീട്ടിലേക്കുള്ള വഴിയിൽ വണ്ടിയിറങ്ങി അല്പം നടന്നപ്പോൾ വീടിന്റെ വഴിയിൽ ആളുകൾ , വീണ്ടും മുന്നോട്ടു നടന്നപ്പോൾ ആളുകൾ കൂടുതലായി വീട്ടിൽ തടിച്ചു നിൽക്കുന്നു ...

എന്താ കാര്യം ?
ഉണ്ണി
'അമ്മ ! 'അമ്മ എന്ത് പറ്റി അപ്പോൾ അടുത്തുള്ള അമ്മാവൻ ശിവേട്ടൻ പറഞ്ഞു എടാ ഉണ്ണി 'അമ്മ മരിച്ചു !

ഇത് കേട്ടതും എന്റെ അമ്മെ എന്ന് പറഞ്ഞു ഉണ്ണി വീട്ടിലേക്കു പാഞ്ഞു കയറി പിന്നെ വാവിട്ടാലറലും തേങ്ങി തേങ്ങി കരച്ചിലും ഒപ്പം എണ്ണി എണ്ണി പറഞ്ഞു ദേഹം കെട്ടിപിടിക്കലും ഉമ്മ വയ്ക്കലും ...

പിന്നെ റീത്തുകളുടെ , സാംസ്‌കാരിക നായകന്മാരുടെ എല്ലാവരുടെയും ദർശനം , അകലെയുള്ള ചേച്ചിയുടെ വരവിനായി ആ ദേഹം കാഴ്ചവച്ചിരിക്കുകയാണ് ....

രാവിലെ വരെ ചായ എടുത്തു തന്ന 'അമ്മ തലവേദന എന്ന് പറഞ്ഞപ്പോൾ അൽപ നേരം അടുത്തിരിക്കാനോ അതിന്റെ വ്യാപ്തി അറിയാനോ ശ്രമിക്കാൻ കഴിയാതെ ഇനിയൊരു വലിയൊരു ശവസംസ്‌കാരം നടത്തി മാലോകരെ അറിയിക്കാനുള്ള പുറപ്പാടിലാണ് ....

പ്രായം തികയാതെ വിധിക്കു കീഴടങ്ങുന്ന ഒരു പാട് മാതാപിതാക്കൾക്കായുള്ള കൊച്ചു ഓർമ്മപ്പെടുത്തൽ !

Advertisment