ഞാൻ വന്നപ്പോൾ …

New Update

publive-image

ഞാൻ വന്നപ്പോൾ എല്ലാവരും മനുഷ്യരായിരുന്നു
ജാതിയും മതവും വർഗ്ഗവും വർണവും ഇല്ലായിരുന്നു
ഹിന്ദുവും മുസൽമാനും ക്രിസ്തിയാനിയും ഇല്ലായിരുന്നു
പണ്ഡിതനോ പാമാരനോ ഇല്ലായിരുന്നു
മുതലാളിയും തൊഴിലാളിയും ഇല്ലായിരുന്നു
ഗുരുവും ശിഷ്യനും , ഗുണ്ടയും ഗുണ്ടാപിരിവും
പള്ളിയും അമ്പലവും എന്നുമേയില്ലായിരുന്നു അന്ന്

Advertisment

അവർ ഒരേ ജലം കുടിച്ചു
ഒരേ ഭക്ഷണം കഴിച്ചു
ഒരേ പാത്രത്തിൽ ഉണ്ട്
ഒരേ തറയിൽ കിടന്നു
അവരുടെ വസ്ത്രത്തിനു ഒരേ കളർ
അതിന്റെ ഭംഗി അവർ കണ്ടില്ല
ഒരേ വീട്ടിൽ അല്ല ഒരേ പായിൽ കിടന്നു

അവർ ഒരേ ഭാഷ സംസാരിച്ചു
ഒരു സംസ്കാരത്തിൽ ജീവിച്ചു
അവരുടെ ചടങ്ങുകൾ എല്ലാം ഒന്ന്
അതിനു പള്ളിയും അമ്പലവും അവർ നോക്കിയില്ല
അവർ എല്ലാം ഒന്നായിരുന്നു

ഞാൻ തിരുച്ചു പോയപ്പോൾ അവർ എല്ലാം മറന്നുവെന്നോ?
ഞാൻ തിരിച്ചു വരണമോ ?

എന്ന് നിങ്ങളുടെ സ്വന്തം പ്രളയം

Advertisment