ആരാണിവൾ .. ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

publive-image

Advertisment

കാലം എന്നെ കൈവിട്ടു
ധനം എന്നെ കൈവിട്ടു
സുഹൃത്തുക്കൾ എന്നെ കൈവിട്ടു
ബന്ധുക്കൾ എന്നെ കൈവിട്ടു
ദൈവംപോലും എന്നെ കൈവിട്ടു
എങ്കിലും എന്നിലെ പ്രതീക്ഷയും
എന്റെ മനസ്സും അവൾ മാത്രമറിഞ്ഞു
ഉണ്ണാതെ ഉറങ്ങാതെ
അവൾ അലഞ്ഞ വഴികളിൽ
പതിഞ്ഞ അവളുടെ കാല്പാടുകൾ
തളർന്നുവീണ റെയിൽവേ സ്റ്റേഷൻ
എന്നിട്ടും ഇനിയുമേറെ ദൂരം
എന്നിലേക്കുണ്ടെന്നവൾ മാത്രം അറിഞ്ഞു
ഇന്നും ഒന്നും പറയാതെ
ഒന്നും ചോദിക്കാതെ
തളർത്താത്ത പോരാട്ടവീര്യത്തോടെ
കൂടെ സഞ്ചരിക്കുകയാണവൾ
പറയാൻ എനിക്ക് വാക്കുകളില്ല
ചുരുങ്ങിയ കാലത്തിനുള്ളിൽ
എന്നിലെ മനുഷ്യത്വം അവൾ
ആരും പറയാതെ അറിഞ്ഞതെങ്ങിനെ
ആരാണിവൾ ?, ദേവതതന്നെയോ ?

<വനിതാ ദിനത്തിൽ ഭാര്യയ്ക്കായി സമർപ്പിക്കുന്നു>

Advertisment