എനിക്ക് നീ ആരാകണം?

author-image
admin
New Update

- റിഷ റഷീദ്

publive-image

നിക്ക് ഭയം തോന്നുന്നിടത്ത്
നീയെനിക്ക് അച്ഛനാകണം !!
ആ കൈക്ക്‌യൂട്ടിലെനിക്കു
അഭയമേകീടണം !!

Advertisment

പേടിക്കാതെ,,,,
നിനക്ക് ഞാനില്ലേ
എന്നാ ചേർത്ത് പിടിക്കലിൽ
നീയി ലോകത്തെയെന്മുന്നിൽ നിഷ്പ്രഭമാക്കീടണം!!

തുറിച്ചു നോട്ടങ്ങൾക്കു മുന്നിൽ
നീയെനിക്കെൻ പൊന്നാങ്ങളയാകണം !!
കളിയാക്കലുകളിൽ,
കുറ്റപ്പെടുത്തലുകളിൽ പതറുമെൻ
മനസ്സിന് താങ്ങും തണലുമാകണം !!

അതിലുമേറെ നീയെനിക്ക്
എൻ മകനാകണം !!
സ്വപ്ങ്ങൾ കാണാൻ പഠിപ്പിക്കണം
കൈപിടിച്ചൊപ്പം നടക്കാനും
ചിരിക്കാനും എല്ലാമെല്ലാം (വ്യെഥകൾ )
മറക്കാനും പഠിപ്പിക്കണം
നിന്നൊപ്പം ഞാനുമൊരു
കുരുന്നായി മാറണം !!

ഏറ്റവുമൊടുവിൽ
നീയെനിക്കേറെയടുത്ത
ഒരേയൊരു കൂട്ടാകാരനാകണം
നിൻ തോളിൽ എനിക്കെൻ
തലചായ്ച്ചുറങ്ങണം
നെഞ്ചിൻ ചൂടുപറ്റി
വേദനകൾ പങ്കുപറ്റി
നീയെനിക്കേറെ പ്രിയപ്പെട്ടതെന്ന
തേനൊലിയിൽ മയങ്ങണം
എൻ കണ്ണടയും വരെ !!

അങ്ങനെയങ്ങനെ
നീയെനിക്കച്ഛനും, അങ്ങളേം
മകനുമായിട്ടൊടുവിൽ
ഏതൊരു പെണ്ണും കൊതിക്കും
ഒരാണു മാകണം!

Advertisment