ഇവൻ എൻ പ്രിയൻ

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

publive-image

Advertisment

ശ്രുകണങ്ങൾ ഇറ്റിറ്റു വീണു
നീർച്ചാലുകൾ രൂപംകൊണ്ട
എൻ കവിൾതടങ്ങളിൽ
പരന്നു കിടന്ന കണ്മഷിയാൽ
മനോഹരമായ മുഖമാകെ
വിഷാദം പടർന്നതുകണ്ടു
തൻ കയ്യിലെ കൊച്ചു തൂവ്വാല
ക്ഷണത്തിൽ നീട്ടിക്കൊണ്ടവൻ
ഓതിയ വാക്കുകൾ ഓർമ്മയിൽ
ഇന്നും അവശേഷിക്കുന്നതിങ്ങനെ.

"ഓമലേ ,എന്തിനു നീ പൊഴിക്കുന്നു
ചുടുകണ്ണുനീർ ,
വ്യർത്ഥമാം വേദനയെ ഓർത്തു
തുടയ്ക്കുക നിൻ ചുടു കണ്ണുനീർ
സ്നേഹത്താൽ പൊതിഞ്ഞ
എൻ തൂവാലയാൽ
എന്നിട്ടൊരുക്കുക
എനിക്കായ് ഇത്തിരി ഇടം
നിൻ മനതാരിൽ
മറ്റൊരു നഷ്ട സ്വപ്നത്തിൻ
വേദന തീർക്കുവാൻ
ഞാനുമുണ്ട് നിൻകൂടെ
സുഹൃത്തായ് സഹയാത്രികനായ്
സംരക്ഷകനായ്‌ എന്നുമെന്നും
തളരാതിരിക്കുവാൻ ,,,,"

സ്നേഹം നിറഞ്ഞ ആ വാക്കുകൾ
ഏകയായി മാറിയ നാളിൽ നിന്നും
ഇന്നും എന്നെ ജീവനോടെ
ഉണർവ്വോടെ നിലനിർത്തുന്നു ........

Advertisment