/sathyam/media/post_attachments/uBo55q99dWHLTgdAVJ4l.jpg)
പറയാതെ പോയൊരു പ്രണയത്തിന് നൊമ്പരം
അറിയാതെ പോയൊരു പ്രണയത്തിൻ വേദന
പറഞ്ഞില്ല നജ്ൻ അതെന്നു നിന്നോട്
അറിഞ്ഞില്ല നീയത്തിന്നു നൊമ്പരമായി
തറക്കുന്നു എന്നുടെ ഹൃദയത്തിലിപ്പോളും
പാദങ്ങളേറെ പതിഞ്ഞൊരു പാന്ഥാവിൽ
നിൻ പാദസ്വരക്കിലുക്കം കാത്തു ഞാൻ നിന്നു
കാത്തിരുന്നു ദിനങ്ങളേറെയെങ്കിലും
കാണാതെ പോയത് നീയോ അതോ ഞാനോ? (പറയാതെ ......
കാതിൽ മുഴങ്ങുന്ന പാദസ്വരങ്ങൾക്കു
ഹൃദയത്തിന് ധനിയുടെ തുടിപ്പ്
കാർകൂന്തൽ തന്നിൽ ഉലയുന്ന കനകാംബരത്തിനു
ഹൃദയത്തിനുള്ളിലും ഊഷ്‌മഗന്ധം (പറയാതെ ....
ഇലകൾ പൊഴിയുന്ന കലാലയ പാന്ഥാവിൽ
അരളികൾ തമ്മിൽ പറഞ്ഞെന്റെ വേദന
ഹൃദയത്തിനുള്ളിൽ എരിയും നെരിപ്പോടിനു
കുളിര്മയായി വീശി വീണ്ടും കുളിര്കാറ്റു മെല്ലെ (പറയാതെ ......
വളഞ്ഞും പുളഞ്ഞും പോകുന്ന പാത തൻ
ഓരത്തു വീഴുന്നു ഗുല്മോഹറിൻ നൊമ്പരം
ഇതളായി പൊഴിഞ്ഞു വീഴുന്നു എൻ മേനിയിൽ
ഒന്നിച്ചൊരു വഴി പോകേണ്ട നമ്മൾ
അറിയാതെ പോയീ രണ്ടു വഴികളിൽ (പറയാതെ ......
പറയേണ്ടിയിരുന്നോ ആ നൊമ്പരങ്ങൾ ?
അറിയേണ്ടിയിരുന്നുവോ ആ വേദനകൾ ?
മറ്റൊരു വലുതായ വേദനയേക്കാളെൻ
ഹൃദയത്തിൻ നൊമ്പരം നന്ന് (പറയാതെ ......