പ്രവാസിയുടെ കൊറോണയോടൊരപേക്ഷ

author-image
admin
New Update

-  ഹരിഹരൻ പങ്ങാരപ്പിള്ളി

publive-image

ജീവിച്ചു കൊതിതീരാത്ത
പ്രതീക്ഷകളാൽ ജീവിക്കുന്ന
ഒരു സാധാരണ പ്രവാസിയുടെ
വിങ്ങലോടുള്ള അപേക്ഷയാണിത് .......

Advertisment

പരീക്ഷണങ്ങൾ തുടരുകതന്നെ വേണം
ജീവൻ എടുക്കരുതൊരിക്കലും
പ്രതീക്ഷയോടെ എനിക്ക് ജീവിക്കണം
മോഹങ്ങളെല്ലാം ഓരോന്നായി
തീർക്കാനായുള്ള എന്റെ പ്രയാണത്തിനു
നീ ഒരിക്കലും പ്രതിബന്ധമാവരുത് .....

publive-image

പ്രവാസം പത്താം വർഷത്തിൽ
എത്തിനിൽക്കുന്ന ഈ നേരം
പ്രതീക്ഷകളോടെ കടൽ
കടന്നെത്തിയ കണ്ണീരോർമ്മകൾ
എന്നിൽ ഇന്നും മായാതെ മറയാതെ
അവശേഷിക്കുമ്പോൾ എന്റെ ജീവൻ
നീ എടുത്താൽ ഒരല്പകാലം
എന്റെ കുടുംബത്തോടൊപ്പം
ബാധ്യതകളൊന്നുമില്ലാതെ നാട്ടിൽ
ജീവിക്കാനുള്ള മോഹങ്ങളെയാണ്
ഇല്ലാതാക്കുന്നതെന്നു ഓർമ്മിപ്പിച്ചു
ഞാൻ ഭീതിയോടെ ഓരോ ദിനങ്ങളെയും
എണ്ണി എണ്ണി കടന്നു പോകുമ്പോളും
നീ എന്നെ കൊണ്ടുപോകില്ലെന്ന
പ്രതീക്ഷയോടെ യാത്ര തുടരുന്നു .......

Advertisment