പ്രവാസിയുടെ കൊറോണയോടൊരപേക്ഷ

Wednesday, March 11, 2020

–  ഹരിഹരൻ പങ്ങാരപ്പിള്ളി

ജീവിച്ചു കൊതിതീരാത്ത
പ്രതീക്ഷകളാൽ ജീവിക്കുന്ന
ഒരു സാധാരണ പ്രവാസിയുടെ
വിങ്ങലോടുള്ള അപേക്ഷയാണിത് …….

പരീക്ഷണങ്ങൾ തുടരുകതന്നെ വേണം
ജീവൻ എടുക്കരുതൊരിക്കലും
പ്രതീക്ഷയോടെ എനിക്ക് ജീവിക്കണം
മോഹങ്ങളെല്ലാം ഓരോന്നായി
തീർക്കാനായുള്ള എന്റെ പ്രയാണത്തിനു
നീ ഒരിക്കലും പ്രതിബന്ധമാവരുത് …..

പ്രവാസം പത്താം വർഷത്തിൽ
എത്തിനിൽക്കുന്ന ഈ നേരം
പ്രതീക്ഷകളോടെ കടൽ
കടന്നെത്തിയ കണ്ണീരോർമ്മകൾ
എന്നിൽ ഇന്നും മായാതെ മറയാതെ
അവശേഷിക്കുമ്പോൾ എന്റെ ജീവൻ
നീ എടുത്താൽ ഒരല്പകാലം
എന്റെ കുടുംബത്തോടൊപ്പം
ബാധ്യതകളൊന്നുമില്ലാതെ നാട്ടിൽ
ജീവിക്കാനുള്ള മോഹങ്ങളെയാണ്
ഇല്ലാതാക്കുന്നതെന്നു ഓർമ്മിപ്പിച്ചു
ഞാൻ ഭീതിയോടെ ഓരോ ദിനങ്ങളെയും
എണ്ണി എണ്ണി കടന്നു പോകുമ്പോളും
നീ എന്നെ കൊണ്ടുപോകില്ലെന്ന
പ്രതീക്ഷയോടെ യാത്ര തുടരുന്നു …….

×