എന്റെ ഗ്രാമം

Friday, January 10, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി 

നമുരുകും മനതാരിൽ എന്നുമുണരുന്ന
ഓർമ്മയാണെനിക്കെന്റെ ഗ്രാമം
പച്ചയാം വള്ളിപ്പടർപ്പുകൾ പടർന്ന
ആനപ്പാറയാം മലയുടെ
കീഴ്ക്കാം തൂക്കായ് കിടക്കും
മനോഹരമാം നന്മതൻ
ഗ്രാമമാണെന്റെ ഗ്രാമം
ജാതിയും , മതവും , രാഷ്ട്രീയവും
പണവും കൂടി ചേർന്നുള്ള
നന്മതൻ കൂട്ടങ്ങളാണിവിടെ
ചോരപ്പുഴകൾ ഒഴുകാത്ത
ചേലുള്ള വീഥികളാണേറെയും
മതസൗഹാർദ്ദ റാലികളില്ലെങ്കിലും
ചന്ദനക്കുട നേർച്ചകളും വേലകളും
പെരുന്നാളും ഒരുമിച്ചു കൂടുന്ന ഘോഷങ്ങൾ ഉണ്ടിവിടെന്നും
അഷ്ടിക്ക് വകയില്ലാതിരുന്നൊരു
കാലത്തു ആശ്രയമായിരുന്നയൽപ്പ ക്കക്കാരെ
ഇന്നും ഓർമ്മകളിൽ മാറാതെ സൂക്ഷിക്കും നന്മതൻ കൂട്ടരാണിവർ ,
ഓടുന്നു ആ
കടപ്പാടുകൾ വീട്ടുവാൻ ഇന്നുമീ പ്രവാസ മണൽപ്പരപ്പിൽ
ധനത്തിൻ അഹന്തയിൽ മതിമയങ്ങാത്ത
ഒരു കൂട്ടം സാധാരണക്കാരാം ഗ്രാമീണരടങ്ങുന്ന
ഗ്രാമമാണെന്റെ ഗ്രാമം …..
ചിന്തകൾ മരിക്കാത്ത ജന്മമായ്
മരണം വരെയും ജീവിച്ചിടട്ടെ
ഈ മർത്ത്യരോടൊപ്പം
ഒരു കുടക്കീഴിലായ് .

×