മലമുകളിലെ കടൽ

author-image
admin
New Update

- അനീസ് ഹസ്സൻ

publive-image

ഞങ്ങളുടെ ഈ മലയോര ഗ്രാമം
വരാനില്ലാത്ത കപ്പലുകളെയും
സഞ്ചാരികളെയും കാത്തിരിക്കുന്നു

Advertisment

കാത്തിരിപ്പിന്നൊടുവിൽ
കാറ്റുകാലം വന്നു
ഇലകളുടെ ജലമർമ്മരം
ചെരിഞ്ഞ വട്ടത്തൊപ്പിവെച്ച്
കടൽത്തീരത്തെന്ന പോലെ
അകലേക്ക് ലക്ഷ്യം വെച്ച്
നോക്കിയിരിക്കുന്നു ഞങ്ങൾ

ചുരം കയറിപ്പോക്കുന്ന വണ്ടികളെയും
ചുരമിറങ്ങുന്ന വണ്ടികളെയും
തിരമാലകളെന്ന് എണ്ണിയെടുക്കുന്നു
ചക്രവാളക്കാഴ്ച്ചയേകാൻ
കൊടുംവളവാകുന്നു പാത

Advertisment