ബെന്നി ജി മണലി കുവൈറ്റ്
Updated On
New Update
Advertisment
അവൻ ഒരു ഭയങ്കര സംഭവമാ
അവൻ നിരത്തിലൂടെ ഓടും
മാനുഷ്യനേയോ മറ്റു വാഹനങ്ങളെയോ
അവനു ഭയമില്ല , അവനെ അവർക്കു ഭയമാണ്
മണ്ണ് മാന്താനും കുന്നിടിക്കാനും
പാടം നികത്താനും അവൻ ഉത്തമനാ
തണ്ണീർ തടങ്ങൾ അവനു അല്ലെർജിയാ
കുന്നുകൾ അവനു വഴി മാറും
നൂറ്റാണ്ടു പഴക്കമുളള മരങ്ങളോക്കെ അവൻ
വേരോടെ പിഴുതെറിയും
കോൺട്രാക്ടർമാർക്കും കൈയേറ്റക്കാർക്കും
ഭൂമാഫിയക്കും ഉറ്റ തോഴനാ
പ്രകൃതി സ്നേഹികൾക്കും , ഗ്രാമവാസികൾക്കും
കൃഷ്‌യക്കാർക്കും അവൻ പേടി സ്വപ്നമാ
എന്നാലും അവൻ നല്ലവനായ..
അവൻ മാന്തിയ മലയെല്ലാം ഇടിഞ്ഞു വീണാലും
ആ മണ്ണിനടിയിൽ അനേകം ജീവൻ
പൊലിഞ്ഞപ്പോലും അവൻ വേണ്ടി വന്നു
അവരെ പുറത്തെടുക്കാൻ , ജീവനൊടെ അല്ലേലും
അതെ അവൻ ഒരു ഭയങ്കര സംഭവമാ