Advertisment

മാപ്പുകളുടെ പ്രളയം (കവിത)

author-image
admin
Updated On
New Update

- മുബാറക്ക് കാമ്പ്രത്ത്

Advertisment

publive-image

ഭൂമിയോട്

മൺതിട്ടയിടിഞ്ഞു നീ

തളരുവോളം നിന്നെ

മർദിച്ച് ഉടച്ചതിനു മാപ്പ്

പുഴയോട്

കണ്ഠം വരളുമ്പോൾ നീ തന്ന

ജലധാരയെ വറ്റിച്ച്

തടയിട്ടുണക്കിയതിനു മാപ്പ്

മരങ്ങളോട്

ഇരിക്കുവാൻ തണൽ തന്ന

നിന്നെ അറുക്കുവ്വാൻ, കൊല്ലുവാൻ

മഴുവെടുത്തതിന് മാപ്പ്

മലകളോട്

കലപ്പയും ഉളിയുമായ് വന്നു

നിന്നെയറുത്ത് കഷണമായി

നിരപ്പുകളാക്കിയതിനു മാപ്പ്

വയലിനോട്

ഭക്ഷണമായി നീ തന്നതിനുമപ്പുറം

നിന്റെ നെഞ്ചത്ത് കൂര

വെച്ചുറങ്ങിയതിനു മാപ്പ്

അയൽവാസിയോട്

മതിരുകൾക്കിരുവശം

അരികിലിരുന്നും നിന്നെ

അകന്നിരുന്നതിനായ് മാപ്പ്

അന്യമതസ്ഥനോട്

നിന്റെ സ്നേഹ പുഞ്ചിരിക്ക്

പകരമായി വെറുപ്പാലെ നിന്നെ

അകറ്റിനിർത്തിയതിനു മാപ്പ്

കവിയോട്

ഒഎൻവിയായ് മുരുകനായി

സച്ചിദാനന്ദനായ് ബാലചന്ദ്രനായ്

നിന്നെ കേൾക്കാതെ വിട്ടതിനു മാപ്പ്

പ്രളയത്തോടു

ഞാൻ ഞാനെന്ന ഭാവമായി

മാറിയൊരെൻ അഹന്തയിൽ

നീ വരില്ലെന്ന് കരുതിയതിനു മാപ്പ്

Advertisment